
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
ഫുജൈറ: വിശുദ്ധ റമദാന് മാസം അടുക്കുന്നതോടെ ഗസ്സയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് യുഎഇ ഭക്ഷ്യസഹായം അയച്ചു. യുഎഇയുടെ തുടര്‍ച്ചയായ മാനുഷിക സഹായങ്ങളുടെ ഭാഗമായി 257 ടണ്‍ റമസാന്‍ ഭക്ഷ്യവസ്തുക്കളാണ് ഗസ്സ മുനമ്പിലേക്ക് എത്തിക്കുന്നത്. ഫുജൈറ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയുടെ നിര്‍ദ്ദേശപ്രകാരം, ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയുടെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്നതാണ് ഈ സംരംഭം. ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3 വഴി ഗസ്സയിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം എത്തിക്കുന്നതിനുള്ള യുഎഇയുടെ തുടര്‍ച്ചയായ എയര്‍ ബ്രിഡ്ജിന്റെ ഭാഗമാണ്. ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി ഫൗണ്ടേഷന് ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ വര്‍ക്ക്സും ഫുജൈറ ചാരിറ്റി അസോസിയേഷന്റെ ഭാഗവും വഴിയാണ് ഫൗണ്ടേഷന് ഡയറക്ടര്‍ ജനറല്‍ സുഹൈല്‍ റാഷിദ് അല്‍ ഖാദിയുടെയും അസോസിയേഷന് ഡയറക്ടര്‍ ജനറല്‍ യൂസഫ് റാഷിദ് അല്മുര്ഷൂദിയുടെയും സാന്നിധ്യത്തില്‍ സഹായം അയച്ചത്. ഫലസ്തീനികളെ പിന്തുണയ്ക്കുന്നതിനും അവര്‍ക്ക് അവശ്യവസ്തുക്കള്‍ നല്കുന്നതിനുമുള്ള യുഎഇയുടെ വിവേകപൂര്‍ണ്ണമായ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് ഈ സംരംഭമെന്ന് എഫ്സിഎയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് സയീദ് ബിന്‍ മുഹമ്മദ് അല്റഖ്ബാനിപറഞ്ഞു.