
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
റാസല്‍ ഖൈമ: പൊന്നാനി മണ്ഡലം റാസല്‍ ഖൈമ മുന്‍ പ്രസിഡന്റും,സിഎച്ച് സെന്റര്‍ മലപ്പുറം ജില്ലാ കണ്‍വീനറുമായി ഹനീഫ് കോക്കൂര്‍ ഹൃദയാഘാതംമൂലം അന്തരിച്ചു. ദീര്‍ഘകാലമായി യുഎഇയില്‍ പ്രവാസിയായിരുന്ന ഹനീഫ് കോക്കൂര്‍ മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനും സാമൂഹിക,സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങളുടെ പരിഹാരത്തിനായി മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കെഎംസിസിയുടെ നേതൃത്വത്തില്‍ നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കയ്യെടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. സംഘടനാ രംഗത്ത് ഏറെ ആത്മാര്‍ത്ഥമായി സേവനം നല്‍കിയിട്ടുള്ള അദ്ദേഹത്തിന്റെ വേര്‍പാട് റാസല്‍ഖൈമയില്‍ കെഎംസിസി പ്രവര്‍ത്തകര്‍ക്കിടയില്‍ ശൂന്യത പരത്തിയിരിക്കുകയാണ്.
റാസല്‍ഖൈമ കേരള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കാല് നൂറ്റാണ്ടോളം ചീഫ് അക്കൗണ്ടന്റായി സേവനം ചെയ്യുന്ന അദ്ദേഹം സ്ഥാപന പുരോഗതിയിലും തുല്യതയില്ലാത്ത പങ്കുവഹിച്ചു.ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹനീഫിനെ ആദ്യം സൈഫ് ഹോസ്പിറ്റലിലും പിന്നീട് ഖലീഫ ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. റാസല്‍ഖൈമ കെഎംസിസി റെസ്ക്യൂ വിങ്ങ് നേതാക്കളായ ഹസൈനാര്‍ കോഴിച്ചെന,ഫൈസല്‍ പുറത്തൂര്‍,കേരള ഗ്രൂപ്പ് എംഡി അബൂബക്കര്‍ തുടങ്ങിയവരുടെ ശ്രമഫലമായി ഇന്ന് രാത്രി തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണ്. നാളെ രാവിലെ കോക്കൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് മറവ് ചെയ്യും.
പരേതരായ കോക്കൂര്‍ വയലവളപ്പില്‍ മൊയ്തു-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാനിബ. മക്കള്‍: അനാന്‍ മുഹമ്മദ്,അദ്നാന് മുഹമ്മദ്,അഫ്നാന് മുഹമ്മദ്, സഹോദരങ്ങള്‍: അബൂബക്കര്‍,ഫാറൂഖ്,അലി,സുഹറ,ആസിയ,സുബൈദ,റുഖിയ, പരേതനായ ഫഹറുദ്ദീന്‍.