
ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് യുഎഇ കോണ്‍സുലാര്‍ പിന്തുണ
ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ യാത്രാനുഭവം കൂടുതല്‍ വേഗത്തിലും തടസ്സമില്ലാതെയും ആക്കിയ ‘റെഡ് കാര്‍പെറ്റ് സ്മാര്‍ട്ട് കോറിഡോര്‍’ പദ്ധതിയുടെ സാങ്കേതിക പങ്കാളിയായ ഇമാറാടെകിനെ (Emaratech) ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ ആദരിച്ചു. യാത്രാ രേഖകള്‍ ഹാജരാക്കേണ്ടതില്ലാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും ഉപയോഗിച്ച് സുതാര്യമായ യാത്രാനുഭവം നല്കുന്ന ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നതില്‍ എമറാടെകിന്റെ നിര്‍ണായക പങ്ക് പരിഗണിച്ചാണ് ആദരം. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ജൈടെക്സ് ഗ്ലോബല്‍ 2025 പ്രദര്‍ശന വേദിയിലായിരുന്നു ആദര ചടങ്ങ്. ജി.ഡി.ആര്.എഫ്.എ.ദുബൈ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി, ഇമാറാടെക് ഡയറക്ടര്‍ ജനറലും സി.ഇ.ഒ.യുമായ താനി അല്‍ സഫീന്‍ ആദര മൊമന്റോ കൈമാറി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആദരം ഇമാറാടെകുമായുള്ള ദീര്‍ഘകാല തന്ത്രപരമായ സഹകരണത്തിനോടുള്ള ആദരസൂചനയാണെന്ന് ലഫ്. ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. ദുബൈയിലെ സ്മാര്‍ട്ട് യാത്രാ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇമാറാടെക് നല്കിയ നൂതന സാങ്കേതിക പിന്തുണ വലിയ പങ്കുവഹിച്ചതായും അദ്ദേഹം വ്യക്തമാക്കി. ‘റെഡ് കാര്‍പെറ്റ് പദ്ധതി, മനുഷ്യകേന്ദ്രിത സമീപനം ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ സാങ്കേതിക സഹകരണത്തിന്റെ മികച്ച മാതൃകയാണ്,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദരവിന് നന്ദി രേഖപ്പെടുത്തിയ എമറാടെക് ഡയറക്ടര്‍ ജനറല്‍ താനി അല്‍ സഫീന്‍, ‘ജി.ഡി.ആര്.എഫ്.എ.ദുബൈയുമായുള്ള സഹകരണം ദുബൈയുടെ പുരോഗതിയെ പ്രതിനിധീകരിക്കുന്ന സ്ഥാപനപരമായ കൂട്ടായ്മയുടെ ആത്മബന്ധമാണ്,’ എന്നും ‘റെഡ് കാര്‍പെറ്റ് പദ്ധതിയില്‍ സാങ്കേതിക പങ്കാളികളായതില്‍ അഭിമാനമുണ്ട്; ഇത് സ്മാര്‍ട്ട് ട്രാവല്‍ പരിഹാരങ്ങളില്‍ ദുബൈയെ ആഗോളതലത്തില്‍ ഒരു മാതൃകയായി ഉയര്‍ത്തി,’ എന്നും അദ്ദേഹം പറഞ്ഞു. ദുബൈയുടെ കാഴ്ചപ്പാട് പിന്തുണച്ച് ആളുകളെ ഓരോ യാത്രാനുഭവത്തിന്റെയും കേന്ദ്രത്തില്‍ നിര്‍ത്തുന്ന ഡിജിറ്റല്‍ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിനായി സഹകരണം തുടരുമെന്നും താനി അല്‍ സഫീന്‍ ഉറപ്പിച്ചു. ദുബൈ വിമാനത്താവളത്തിലെ സ്മാര്‍ട്ട് യാത്രാ പരിഹാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ നേട്ടമാണ് ‘റെഡ് കാര്‍പെറ്റ് സ്മാര്‍ട്ട് കോറിഡോര്‍’ പദ്ധതി. മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയിലൂടെ യാത്രക്കാര്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ കടന്നുപോകാനുള്ള സൗകര്യം ഒരുക്കുന്ന ഈ സംവിധാനം.