
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
റിവര്‍ ബ്ലൈന്റ്നസ് രോഗത്തെ അതിജീവിച്ച ആദ്യ ആഫ്രിക്കന്‍ രാജ്യമായ നൈജറിനെ യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്റ് ഫാളന്‍ ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയര്മാന് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അഭിനന്ദിച്ചു. വ്യാഴാഴ്ചയാണ് രാജ്യം ഉഷ്ണമേഖലാ രോഗമായ നദീ അന്ധത(റിവര്‍ ബ്ലൈന്റ്നസ്)യില്‍ നിന്ന് മുക്തിനേടിയതായി നൈജര്‍ പ്രഖ്യാപിച്ചത്. ദശാബ്ദങ്ങളായി നൈജര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വിജയത്തിലെത്തിയത്. നദികളിലും അരുവികളിലും വസിക്കുന്ന കറുത്ത ഈച്ചകളുടെ കടിയേറ്റാണ് ഈ രോഗം പടരുന്നത്. ഇത് ഗുരുതരമായ ത്വക്ക് രോഗത്തിനും കാഴ്ച വൈകല്യത്തിനും കാഴ്ച ശക്തി നഷ്ടപ്പെടാനും കാരണമാകുന്നു.