
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റായി സലീം കളക്കര ചുമതലയേറ്റു. രണ്ടര പതിറ്റാണ്ടിലേറെയായി റിയാദിലെ കലാ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക രംഗത്തും കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തന രംഗത്തും സജീവ സാന്നിധ്യമായ അദ്ദേഹം അബ്ദുല്ല വല്ലാഞ്ചിറ പ്രസിഡന്റായ കമ്മിറ്റിയില്‍ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു. കേരള വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് കോണ്‍ഗ്രസ് സംഘടനാ രംഗത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ഇഴുവത്തിരുത്തി മണ്ഡലം പ്രസിഡന്റ്, പൊന്നാനി ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രവാസലോകത്ത് എത്തിയ ശേഷവും കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനകളില്‍ തുടക്കം മുതല്‍ സജീവ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സലീം കളക്കര, ഒഐസിസി രൂപീകരിച്ചപ്പോള്‍ കുഞ്ഞി കുമ്പള പ്രസിഡന്റായ കമ്മിറ്റിയില്‍ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു. 28 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന സലിം കളക്കര റിയാദില്‍ സ്വന്തമായി കമ്പനി നടത്തിവരികയാണ്.