
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
റിയാദ്: ഇന്ത്യയിലെ പുതിയ വഖഫ് ഭേദഗതി നിയമം ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന പ്രത്യേക പരിഗണനക്കും എതിരാണെന്ന് റിയാദ് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സംഗമം അഭിപ്രായപ്പെട്ടു. പാര്‍ലമെന്റിലും കോടതിയിലും തെരുവുകളിലും ഉയരുന്ന പ്രക്ഷോഭങ്ങള്‍ക്ക് റിയാദിലെ വിവിധ സംഘടനാ പ്രതിനിധികള്‍ പിന്തുണ പ്രഖ്യാപിച്ചു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ ഷാഫി തുവ്വൂര്‍ ‘വഖഫ് ഭേദഗതി നിയമം ലക്ഷ്യം വെക്കുന്നതെന്ത്’ വിഷയമവതരിപ്പിച്ചു.
ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷയെന്ന പേരില്‍ കൊണ്ടുവന്ന ഈ നിയമം എന്‍ആര്‍സി പോലെ നിയമവിരുദ്ധവും ന്യൂനപക്ഷ ങ്ങളുടെ സാംസ്കാരികവും സാമ്പത്തികവുമായ അവകാശങ്ങളിലുള്ള കടന്നുകയറ്റവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പ്രതിപക്ഷം 44 ഭേദഗതികള്‍ നിര്‍ദേശിച്ചെങ്കിലും ഒന്നുപോലും പരിഗണിക്കാതിരുന്നത് വര്‍ഗീയ ഫാസിസ്റ്റ് ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് സിപി മുസ്തഫ അധ്യക്ഷനായി. തൗഫീഖ് റഹ്മാന് ഖിറാഅത്ത് നടത്തി. മതേതര ബഹുസ്വരത തകര്‍ക്കുന്ന ഡൈനോസറുകളെ ചെറുത്തുതോല്പിക്കണമെന്ന് ഐസിഎഫ് പ്രതിനിധി ജാബിര്‍ അലി പത്തനാപുരവും വിദ്യാഭ്യാസ നയം,കര്‍ഷക നയം,മുസ്ലിം ന്യൂനപക്ഷ നയങ്ങള്‍ തുടങ്ങി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന എല്ലാ നിയമങ്ങളും ജനവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് ആര്ഐഐസി പ്രതിനിധി ഫര്ഹാന് കാരക്കുന്നും പറഞ്ഞു. മുസ്ലിം സമൂഹത്തെ ഉന്നംവെക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ നയങ്ങള്‍ ഒടുവില്‍ പിന്നോക്ക ജനവിഭാഗങ്ങളെ പിടികൂടുന്ന ചാതുര്‍വര്‍ണ്യത്തി ലായിരിക്കും കലാശിക്കുകയെന്ന്
ഒഐസിസി പ്രതിനിധി അഡ്വ.എല്‍കെ അജിത് മുന്നറിയിപ്പ് നല്കി. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ അഭിനന്ദിച്ച എസ്ഐസി പ്രതിനിധി സയ്യിദ് സുല്ലമി മുനമ്പം വിഷയത്തില്‍ കേന്ദ്രത്തിന് വാക്ക് പാലിക്കാനായില്ലെന്നും അഭിപ്രായപ്പെട്ടു. തനിമ പ്രതിനിധി സിദ്ദീഖ് ബിന്‍ ജമാല്‍,മാധ്യമപ്ര വര്‍ത്തകന്‍ നജീം കൊച്ചുകലുങ്ക്,യുപി മുസ്തഫ (കെഎംസിസി),ഷാനിബ് അല്‍ഹികമി (ആര്‍ഐസിസി),ജയന് കൊടുങ്ങല്ലൂര്‍(ഫോര്‍ക),സലീം പള്ളിയില്‍(എം.ഇ.എസ്),ഡോ.മുഹമ്മദ് റാഫി ചെമ്പ്ര പ്രസംഗിച്ചു. കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ റഹ്മത്തെ ഇലാഹി നദ്വി സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ.ജലീല്‍ നന്ദിയും പറഞ്ഞു.