
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഗ്രീന്‍ ക്ലബ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ സംഘടിപ്പിച്ച വികെ അബ്ദുല്‍ഖാദര്‍ മൗലവി സ്മാരക ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഫിദാന്‍ സാജിദും ആമിര്‍ ആസിമും ജേതാക്കളായി. ബഹ്റൈനില്‍ നിന്നും എത്തിയ ജെഫിന് ജെസ്,മുഹമ്മദ് ആശിഖ് എന്നിവരെ പരാജയപ്പെടുത്തിയാണ് സഊദി നാഷണല്‍ ബാഡ്മിന്റണ്‍ താരം ഫിദാന്‍ സാജിദും സിന്മാര് ബാഡ്മിന്റണ്‍ ക്ലബ് അംഗം ആമിര്‍ ആസിമും ചാമ്പ്യന്മാരായത്.
സഊദിയിലെയും ഇതര ജിസിസി രാജ്യങ്ങളിലെയും 350ഓളം പ്രഫഷണല്‍ താരങ്ങള്‍ മാറ്റുരച്ച ടൂര്‍ണമെന്റ് ആദ്യാവസാനം വരെ ആവേശകരമായിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ 23 കാറ്റഗറികളില്‍ മത്സരം നടന്നു. റിയാദിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബ്ബുകളായ ഗ്രീന്‍ ക്ലബ്,റായീദ് സ്പോര്‍ട്സ് ക്ലബ്,സിന്മാര് ക്ലബ്ബ്, ഐബിസി എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ടൂര്‍ണമെന്റ് വീക്ഷിക്കാന്‍ നിരവധി പേര് ഗ്രീന്‍ ക്ലബ്ബിലെത്തിയിരുന്നു. ഡയരക്ടര്‍ മഖ്ബൂല്‍ മണലൊടിയുടെ നേതൃത്വത്തില്‍ ഗ്രീന്‍ ക്ലബ് ടെക്നികല്‍ ടീമിന്റെ സഹകരണത്തോടെ നടന്ന ടൂര്‍ണമെന്റിന്റെ സമാപന സംഗമം കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വികെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അന്‍വര്‍ വിപി അധ്യക്ഷനായി. നാഷണല്‍ കമ്മിറ്റി സ്പോര്‍ട്സ് വിങ് കണ്‍വീനര്‍ മുജീബ് ഉപ്പട,റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ അബ്ദുല്‍ മജീദ് പെരുമ്പ,അബ്ദുറഹ്മാന് ഫറൂഖ്,നജീബ് നെല്ലാങ്കണ്ടി, മഖ്ബൂല്‍ മണലൊടി,പ്രോഗ്രാം അഡൈ്വസര്‍ ഷാഹിദ് മാസ്റ്റര്‍,റായിദ് സ്പോര്‍ട്സ് ഡയരക്ടര്‍ ഹാരിഫ്,ഗ്രീന്‍ ക്ലബ്ബ് ഡയരക്ടര്‍ മുഹമ്മദ് കണ്ടക്കൈ, ജില്ലാ കെഎംസിസി ചെയര്മാന് റസാഖ് വളക്കൈ,ഓര്‍ഗനൈസിങ് സെക്രട്ടറി മെഹ്ബൂബ് ചെറിയവളപ്പ്,കെടി അബൂബക്കര്‍,മുഹമ്മദ്കുട്ടി, ലിയാകത്ത് നീര്‍വേലി,ഹുസൈന് കുപ്പം,ഷരീഫ് തിലാനൂര്‍,അബ്ദുറഹ്മാന് കൊയ്യോട്,സ്പോര്‍ട്സ് വിങ് ചെയര്മാന് നൗഷാദ് കെപി,മുഹമ്മദ് ഷബാബ്,റാഫി ടികെ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുക്താര്‍ പിടിപി സ്വാഗതവും സെക്രട്ടറി സിദ്ദിഖ് കല്യാശ്ശേരി നന്ദിയും പറഞ്ഞു.
ബഷീര്‍ നാലകത്ത്,ജസീര്‍ തലശ്ശേരി,ഗുലാം പാനൂര്‍,സാബിത്ത് വേങ്ങാട്,സമീര്‍ കണ്ണാടിപ്പറമ്പ,ജാഫര്‍ സാദിഖ്,ഫുആദ് ചേലേരി,ഷംഷീദ് മട്ടന്നൂര്‍,ബഷീര്‍ പിണറായി,മഹറൂഫ് കടാങ്കോട്,ഇക്ബാല്‍ കണ്ണൂര്‍,പ്രമോദ് ഇരിക്കൂര്‍,അബ്ദുല്ല കവ്വായി,നിഷാദ് ധര്‍മടം,കാസിം പന്നിയൂര്‍,റഷീദ് പാപ്പിനിശ്ശേരി,സയ്യാന്‍ ലിയാഖത്ത് അലി,സലീം കണ്ണൂര്‍ നേതൃത്വം നല്കി.