
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ‘കാലിഫ്’ മാപ്പിള കലോത്സവത്തിന് ഇന്നലെ ബത്ഹയിലെ നൂര്‍ ഓഡിറ്റോറിയത്തില്‍ വര്‍ണാഭമായ തുടക്കം. ‘സ്വത്വം,സമന്വയം,അതിജീവനം’ പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘ദി വോയേജ്’ സംഘടനാ ശക്തീകരണ കാമ്പയിനിന്റെ ഭാഗമായുള്ള ‘കാലിഫ്’ കലയുടെ കാഴ്ചകള്‍ എന്ന ലിറ്ററേച്ചര്‍ ആന്റ് കള്‍ച്ചറല്‍ ഫെസ്റ്റ് റിയാദിന് നവ്യാനുഭൂതി പകരും. പ്രവാസലോകത്ത് മലപ്പുറത്തിന്റെ തനത് പൈതൃകം,കല,സാഹിത്യം,സൗഹാര്‍ദം എന്നിവ ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന് പാലത്തിങ്ങല്‍ കലോത്സവം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷനായി.’കാലിഫ്’ ലോഗോ പ്രകാശനം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര മുഹമ്മദ് വേങ്ങരക്ക് നല്കി നിര്‍വഹിച്ചു. മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി ഫസല്‍ പുറങ്ങിന് ജില്ലാ കെഎംസിസിയുടെ സ്നേഹാദരം ചടങ്ങില്‍ ഷൗക്കത്ത് കടമ്പോട്ട് സമര്‍പ്പിച്ചു. കാലിഫ് 2025 ഡയരക്ടര്‍ ഷാഫി തുവ്വൂര്‍ കലോത്സവ സന്ദേശവും വിശദാംശങ്ങളും നല്കി. ജില്ലാ ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ് സ്വാഗതവും ട്രഷറര്‍ മുനീര്‍ വാഴക്കാട് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന 16 നിയോജക മണ്ഡലങ്ങള്‍ മാറ്റുരച്ച മുദ്രാവാക്യം വിളി മത്സരം ആവേശകരമായ അനുഭവമായിരുന്നു. വിഷയബന്ധിതമായ മുദ്രാവാക്യങ്ങളാല്‍ ഓരോ ടീമും തങ്ങളുടെ മികവ് തെളിയിച്ചു. റിയാദിലെ വിവിധ വേദികളിലായി മെയ് മുതല്‍ സെപ്തംബര്‍ വരെ നീണ്ടുനില്‍ക്കുന്ന ‘കാലിഫ് 2025’ല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി 15ഓളം തനത് മാപ്പിള കലാ മത്സരങ്ങള്‍ അരങ്ങേറും. തനത് മാപ്പിളപ്പാട്ടുകള്‍, പ്രവാചക മദ്ഹ് ഗാനങ്ങള്‍,ഒപ്പന,കഥപറച്ചില്‍, പ്രസംഗം,രചനാ മത്സരങ്ങള്‍,ചിത്രകല,മെഹന്തി ഫെസ്റ്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ കലോത്സവത്തില്‍ ഉള്‍പ്പെടും. ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ ബുക്ക് ഫെസ്റ്റ്,പാനല്‍ ചര്‍ച്ചകള്‍,സാംസ്കാരിക പരിപാടികള്‍,മാപ്പിള കലകളുടെ പ്രദര്‍ശനം,എക്സിബിഷന് എന്നിവയും നടക്കും. ഓര്‍ഗനൈസിങ് സെക്രട്ടറി മുനീര്‍ മക്കാനി,’കാലിഫ്’ ടെക്നിക്കല്‍ സമിതി അംഗം നവാസ് കുറുങ്കാട്ടില്‍,ഷാജഹാന് വള്ളിക്കുന്ന്,ബഷീര്‍ ഇരുമ്പുഴി,ഷമീം എടപ്പറ്റ,നാസര്‍ മംഗലത്ത്,യൂനുസ് സലീം,നൗഫല്‍ ചാപപ്പടി,ഷാഫി വെട്ടിക്കാട്ടിരി,അഷറഫ് ടിടി,സിദ്ദിഖ് കോനാരി,ഷറഫു വള്ളിക്കുന്ന്,കലാം മാട്ടുമ്മല്‍,നസീര്‍ കണ്ണീരി,അമീറലി,കലാം മാട്ടുമ്മല്‍,ജില്ലാ ഭാരവാഹികളായ സഫീര്‍ ഖാന് വണ്ടൂര്‍,അര്‍ഷദ് ബഹസ്സന്‍,യൂനുസ് നാനാത്ത്,സലാം മഞ്ചേരി,മജീദ് മണ്ണാര്‍മ്മല,ഷരീഫ് അരീക്കോട്,ഫസലു പൊന്നാനി,ഇസ്മായീല്‍ താനൂര്‍,നൗഫല്‍ താനൂര്‍,റഫീഖ് ചെറുമുക്ക്,ശക്കീല്‍ തിരൂര്‍ക്കാട് പരിപാടി നിയന്ത്രിച്ചു.