
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
മസ്കത്ത് : ഒമാന്‍ റൂവി മലയാളി അസോസിയേഷന് അംഗങ്ങള്‍ക്ക് പുതുവത്സര സമ്മാനായി ആര്‍എംഎ പ്രിവിലേജ് കാര്‍ഡ്. ഇതിനായി നിരവധി സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പിട്ടു. ഒമാനിലെ എല്ലാ അപ്പോളോ ആശുപത്രികളിലെയും എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലും ജനറലും സ്പെഷ്യലിസ്റ്റുമായ വിദഗ്ധ ഡോക്ടര്‍മാരുടെ കണ്സള്ട്ടേഷന് ഫീസില്‍ 50% കിഴിവും കിടപ്പുരോഗികള്‍ക്ക് റൂം വാടകയില്‍ 25% ഇളവും ലഭിക്കും. ലബോറട്ടറി, റേഡിയോളജി,ഔട്ട്പേഷ്യന്റ് സേവനങ്ങള്‍ക്ക് 25% കിഴിവ്,ഏത് തരത്തിലുമുള്ള ശസ്ത്രക്രിയക്കും 20% കിഴിവ് എന്നിവയാണ് അപ്പോളോ ആശുപത്രി ആര്‍എംഎ അംഗങ്ങള്‍ക്ക് നല്കുന്ന മറ്റു ആനുകൂല്യങ്ങള്‍.
വാദി കബീറിലെ വെല്‍നസ് മെഡിക്കല്‍ സെന്ററില്‍ പരിശോധനകള്‍ക്ക് 50% കിഴിവും ലബോറട്ടറിയില്‍ 20% കിഴിവും തിരഞ്ഞെടുത്ത സേവനങ്ങളില്‍ 15% ഇളവുമാണ് ലഭിക്കുക. ബിഗസ്റ്റ് ജിം,റൂവി ജിം,മാത്ര ജിം എന്നിവിടങ്ങളില്‍ പ്രിവിലേജ് കാര്‍ഡുള്ള അംഗങ്ങള്‍ 1 മാസത്തിന് 15 റിയാലും 3 മാസം 25 റിയാലും 6 മാസം 39 റിയാലും 1 വര്‍ഷം 65 റിയാലും നല്കിയാല് മതി.
ബിരുദം,ഡിപ്ലോമ,വിവാഹം,ജനനം,മരണം,പവര്‍ ഓഫ് അറ്റോര്‍ണി,നോട്ടറി പബ്ലിക്,പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്,അപ്പോസ്റ്റില് അറ്റസ്റ്റേഷന്,വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാത്തരം രേഖകളുടെയും സാക്ഷ്യപ്പെടുത്തല്‍ എന്നീ കാര്യങ്ങളില്‍ അറേബ്യന്‍ അറ്റസ്റ്റേഷന് സര്‍വീസസ് ആര്‍എംഎ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് 10% ഇളവ് നല്‍കും. ഫ്രൈഡ് ബൗള്‍ 15% ഇളവും എംഎഎഫ് കാര്‍ സേവനം,വാടക കാര്‍,ടൂറിസ്റ്റ് സേവനങ്ങള്‍ക്ക് 5% ഇളവും സാമിയ മെഡിക്കല്‍ സപ്ലൈസ് എല്ലാ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഓര്‍ത്തോപീഡിക് ചികിത്സക്കും 30% ഇളവും റൂവി ഹെയര്‍ ആന്റ് ബ്യൂട്ടി സലൂണ്‍ 5% കിഴിവും ആര്‍എംഎ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നല്‍കും.
റിസാന് ഗോള്‍ഡ് ആന്റ് ഡയമണ്ട് വജ്രാഭരണങ്ങള്‍ക്ക് 50% മുതല്‍ 55% വരെ ഇളവ് നല്‍കും. റൂവി റെക്സ് റോഡിലെ പെര്‍ഫെക്റ്റ് ഫിറ്റ്നസ് 1 മാസം: 15 റിയാല്‍,3 മാസം: 25 റിയാല്‍,6 മാസം: 35 റിയാല്‍,1 വര്‍ഷം: 60 റിയാല്‍ എന്ന നിരക്കിലാണ് ഫീസ് ഈടാക്കുക. പ്രിവിലേജ് കാര്‍ഡ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്താന്‍ കൂടുതല്‍ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ ഇത് യാഥാര്‍ത്ഥ്യമാകുമെന്നും ആര്‍എംഎ ഭാരവാഹികള്‍ പറഞ്ഞു.