
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അബുദാബി: റമസാന്‍ അടുത്തതോടെ യുഎഇയില്‍ നിന്നും ഉംറ യാത്രക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിമാന നിരക്കുകളില്‍ 140 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് അറിയുന്നത്. റമസാന്‍ മാസത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിരവധി പ്രവാസികള്‍ ഉംറ നിര്‍വഹിക്കാന്‍ സ്ഥിരമായി പോവാറുണ്ട്. ഇത് മനസിലാക്കിയാണ് വിമാനടിക്കറ്റ് നിരക്കില്‍ ഇത്രയും വര്‍ധനവുണ്ടായിട്ടുള്ളത്. റമസാന്റെ തുടക്കത്തിലും അവസാന പത്തിലുമാണ് ഉംറക്ക് ഏറ്റവും തിരക്ക് അനുഭവപ്പെടുക. ഫെബ്രുവരിയിലും മാര്‍ച്ച് ആദ്യത്തിലും ഉംറ യാത്രയ്ക്കായി ധാരാളം ബുക്കിങ്ങുകള്‍ തുടങ്ങിക്കഴിഞ്ഞു.
ജനുവരിയിലും ധാരാളമാളുകള്‍ യുഎഇ നിവാസികള്‍ ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ടിരുന്നു. നിലവില്‍ ദുബൈയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വണ്‍വേ ടിക്കറ്റുകള്‍ക്ക് 980 ദിര്‍ഹമാണ് വില. റൗണ്ട്ട്രിപ്പ് നിരക്കുകള്‍ ശരാശരി 1,400 ദിര്‍ഹമാണ്. പുണ്യമാസത്തിന്റെ അവസാനത്തോടെ ദുബൈയില്‍ നിന്ന് 1,600 ദിര്‍ഹത്തില്‍ ആരംഭിക്കും. അബുദാബിയില്‍ നിന്ന് നിരക്കുകള്‍ 1,700 ദിര്‍ഹത്തില്‍ ആരംഭിക്കമെന്ന് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. വിമാന നിരക്കുകള്‍ ഉയര്‍ന്നാലും നിരവധി പേര് ഉംറ പദ്ധതി മാറ്റിവെക്കാറില്ലെന്നാണ് ഓപ്പറേറ്റര്‍മാര്‍ പറയുന്നത്. ഡിസംബറില്‍ വണ്‍വേ ടിക്കറ്റിന്റെ വിമാന നിരക്ക് ഏകദേശം 380 ദിര്‍ഹമായിരുന്നു.
താമസവും ഭക്ഷണവും ഉള്‍പ്പെടെ ഒരാള്‍ക്ക് ആകെ ചെലവുകള്‍ 2,200 ദിര്‍ഹത്തില്‍ കൂടുതല്‍ വരില്ലായിരുന്നു. ഇപ്പോള്‍ മാസാരംഭത്തിലെ ടിക്കറ്റ് നിരക്കുകള്‍ 750 ദിര്‍ഹമായി ഉയര്‍ന്നു. മടക്കയാത്രയിലും ഇതേ നിരക്ക് നല്‍കേണ്ടി വരും. പലരും ചെലവ് കുറക്കാനായി യുഎഇയില്‍ നിന്ന് റിയാദിലേക്ക് പറന്ന് മക്കയിലേക്ക് ബസില്‍ യാത്ര ചെയ്യുന്നവരുമുണ്ട്. യുഎഇയില്‍ നിന്നുള്ള ഉംറ ബസ് യാത്രക്ക് താമസവും വിസയും ഉള്‍പ്പെടെ 10 ദിവസത്തേക്ക് 1,200 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നു. റമസാന്‍ അടുക്കുമ്പോള്‍ 40 ശതമാനം വരെ ഉയരുമെന്നാണ് പറയുന്നത്. താമസ ചെലവുകള്‍ വര്‍ധിച്ചതിനാല്‍ പാക്കേജുകള്‍ 1,700 ദിര്ഹത്തിലെത്താനാണ് സാധ്യത.