
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് സുപ്രീം കോടതി
അബുദാബി: ആഗസ്ത് 23 ശനിയാഴ്ച മുതല്‍ റോഡ് അല്‍ ഹിസ്ന്‍ സ്ട്രീറ്റ് അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിനും ഹംദാന്‍ ബിന്‍ മുഹമ്മദിനും ഇടയിലുള്ള അല്‍ ഹിസ്ന്‍ സ്ട്രീറ്റിന്റെ ഇരു ദിശകളിലുമുള്ള ഭാഗമായിരിക്കും അടച്ചിടുക. അല്‍ ഐനിലെ സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലെയും ഹെസ്സ ബിന്ത് മുഹമ്മദ് സ്ട്രീറ്റിലെ കവലയും ആഗസ്ത് 25 വരെ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച, അധികൃതര്‍ ഒന്നിലധികം പ്രദേശങ്ങളില്‍ ഭാഗിക റോഡ് അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു. ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡ് അബുദാബി ആഗസ്ത് 17 ഞായറാഴ്ച വരെ അടച്ചിട്ടിരുന്നു. സ്വീഹാന്‍ റോഡും (ഇ20) ഇതേ കാലയളവില്‍ അടച്ചിട്ടിരുന്നു.