സണ്ണി ചാക്കോക്ക് യാത്രയയപ്പ് നല്കി

ദുബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന് സിങ് നേതൃത്വം നല്കുന്ന ദുബൈയിലെ കായിക പരിശീലന സ്ഥാപനമായ റോബിന്‍സ് സ്പോര്‍ട്സ് റിലേഷന്‍സ് വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. ഒന്നാം സ്ഥാനത്ത് എത്തുന്ന വിദ്യാര്‍ഥിയുടെ മുഴുവന്‍ പരിശീലന ചെലവും ഏറ്റെടുക്കുന്ന വിധമാണ് സ്കോളര്‍ഷിപ്പ്. ദുബൈ രാജകുടുംബാംഗം ശൈഖ് അലി ബിന്‍ റാശിദലി സഈദ് ആല്‍മക്തൂമാണ് സ്കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തത്. വിവിധ എമിറേറ്റുകളില്‍ നടത്തിയ പരീക്ഷകളില്‍ ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്കൂളിലെ ലോകേഷ് റെഡ്ഡി ഒന്നാം സ്ഥാനം നേടി. ദുബൈ ജെംസ് മോഡേണ്‍ അക്കാമദിയിലെ അദ്വൈ ഘോഷ് രണ്ടാമതെത്തി. ഒന്നാം സ്ഥാനക്കാരന്റെ മുഴുവന്‍ പരിശീലന ചെലവും റോബിന്സിങിന്റെ സ്ഥാപനം ഏറ്റെടുക്കും. രണ്ടാം സ്ഥാനക്കാരന്റെ ഭാഗിക ചെലവും ഏറ്റെടുക്കും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് റോബിന്‍സിങ്, ചാന്ദര്‍പോള്‍, ദിബേഷ് മെഹന്ദി, ടി കുമാരന് എന്നീ താരങ്ങള്‍ നേരിട്ട് പരിശീലനം നല്‍കും. ശ്രേയന് പത്നിക്, ഇഷാന് രാജേഷ്, സായിറാം അങ്കം, അയാന് മിസ്ബാഹ്, അഗസ്ത്യ പൂജാരി, ഋഷഭ് അക്ഷയ്, ഷാരവ് പുരാണിക്, ഐസ ദിവകര്‍, ആരവ് സൗമിനി, കാവന് പാണ്ഡ്യ, യുവാന്‍ പാട്ടില്‍, ഹാഷിം ഇക്ബാല്‍, സലോണ്‍ പാണ്ഡ്യ, ആര്യ ജോഗി എന്നീ വിദ്യാര്‍ഥികളും സ്കോളര്‍ഷിപ്പ് ഏറ്റുവാങ്ങി. യുഎഇ ദേശീയ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച അനുഭവത്തില്‍ നിന്ന് നിലവിലെ സംവിധാനത്തിലെ കുറവുകള്‍ തനിക്ക് വ്യക്തമായിരുന്നുവെന്നും ആ വിടവ് നികത്താനാണ് ഈ പദ്ധതിയെന്നും റോബിന് സിംഗ് പറഞ്ഞു. അടുത്തവര്‍ഷത്തേക്കുള്ള സ്കോളര്‍ഷിപ്പിനുള്ള രജിസ്ട്രേഷന് ആരംഭിച്ചതായി സ്ഥാപനം അറിയിച്ചു. യുഎഇയില്‍ ക്രിക്കറ്റ്ഫിറ്റ്നസ് അക്കാദമികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അടുത്ത വര്‍ഷം രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സ്കോളര്‍ഷിപ്പ് പദ്ധതിയുടെ പ്രധാന സവിഷേതകള്‍: ഒന്നാം സ്ഥാനക്കാരന് പൂര്‍ണ്ണ ട്യൂഷന് ഫീസ് റീഫണ്ട്; രണ്ടാം സ്ഥാനക്കാരന് ഭാഗിക റീഫണ്ട്. തെരഞ്ഞെടുത്ത എല്ലാ 16 വിദ്യാര്‍ത്ഥികള്‍ക്കും ഒരു വര്‍ഷത്തേക്കുള്ള സമഗ്ര സ്കോളര്‍ഷിപ്പ്: പ്രൊഫഷണല്‍ പരിശീലനം, കിറ്റ്, വസ്ത്രം, അന്താരാഷ്ട്ര ട്രെയിനിംഗ് ടൂറുകള്‍ എന്നിവ ഉള്‍പ്പെടെ. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ഇംഗ്ലീഷ് കൗണ്ടി ടീമുകളോടൊപ്പം പരിശീലനം നേടാനും ആഗോള ടി20 ഫ്രാഞ്ചൈസി ലീഗുകളിലെ സ്കൗട്ടുകള്‍ക്ക് മുമ്പാകെ അവതരിക്കാനും അവസരം. സാങ്കേതിക മികവ്, മാനസിക ശക്തി, സമഗ്ര വ്യക്തിത്വ വികസനം എന്നിവയ്ക്കാണ് പ്രത്യേക പ്രാധാന്യം. 125 രജിസ്ട്രേഷനുകളില്‍ നിന്ന് കര്‍ശനമായ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് ശേഷം 16 പേര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിച്ചു. ഡല്‍ഹി പ്രൈവറ്റ് സ്കൂള്‍, ഷാര്‍ജയിലെ ലോകേഷ് റെഡ്ഡി ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ജെംസ് മോഡേണ്‍ അക്കാദമിയിലെ അഡ്വേ ഗോഷ് കരസ്ഥമാക്കി. മറ്റ് സ്കോളര്‍ഷിപ്പ് ജേതാക്കളും സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിദ്യാര്‍ത്ഥികളും വിവിധ ജെംസ് സ്കൂളുകളില്‍ നിന്നാണ്.
‘കുടുംബം: മാനവത്വത്തിന്റെ അടിസ്ഥാനം’: സമദാനിയുടെ പ്രഭാഷണം 21ന് ദുബൈയില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി