
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: ഒമ്പത് മാസത്തിനുള്ളില്‍ 5 പാലങ്ങളും 7 കിലോമീറ്റര്‍ റോഡും ദുബൈയില്‍ പൂര്‍ത്തിയായി. ദുബൈ ആര്‍ടിഎ ആണ് അതിവേഗത്തില്‍ നഗര ഗതാഗതം സുഗമമാക്കുന്നത്. അല്‍ഖൈല്‍ റോഡില്‍ നടപ്പിലാക്കിയ ഈ നവീകരണെേത്താ 1.5 ദശലക്ഷം ആളുകള്‍ക്ക് ഗുണകരമാവും. 5,000 എഞ്ചിനീയര്‍മാരും തൊഴിലാളികളും നടത്തിയ കഠിനമായ ശ്രമത്തിന്റെ ഭാഗമായാണ് തിരക്കേറിയ ഈ റോഡ് നവീകരണം വേഗത്തില്‍ പൂര്‍ത്തിയായത്. പതിവ് ശൈലിയെ മറികടന്ന് നിര്‍മാണ കാലയളവ് പകുതിയായി ചുരുക്കാനുള്ള ആര്‍ടിഎയുടെ പുതിയ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വേഗത കൈവരിക്കാന്‍ കഴിഞ്ഞത്. ദുബൈ നഗരത്തിന്റെ വളര്‍ച്ചയില്‍ ആര്‍ടിഎയുടെ പങ്ക് നിര്‍ണായകമാണ്. റോഡ് വികസനത്തിലും പൊതുഗതാഗതത്തിലും ആര്‍ടിഎ നടത്തുന്ന കുതിപ്പ് തുടരുകയാണ്.