
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ എംസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ.റുമൈസ റഫീഖിന് അബുദാബി തളിപ്പറമ്പ മണ്ഡലം കെഎംസിസി സ്വീകരണം നല്കി. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന സ്വീകരണ ചടങ്ങ് അബുദാബി കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ്് ഹംസ നടുവില്‍ ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പിസി അബ്ദുറഹ്മാന് അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് ഷറഫുദ്ദീന് കുപ്പം ഉപഹാരം സമര്‍പ്പിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര്,കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്് സാദിഖ് മുട്ടം,ജനറല്‍ സെക്രട്ടറി ഹസന്‍കുഞ്ഞി വട്ടക്കൂല്,ട്രഷറര്‍ അലി പാലക്കോട്,വൈസ് പ്രസിഡന്റ് ഇസ്ഹാഖ് കുപ്പം പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി മുസ്തഫ പിപി സ്വാഗതവും മഹ്മൂദ് ദാലില്‍ നന്ദിയും പറഞ്ഞു.