
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഇന്ത്യന്‍ രൂപയുടെ മൂല്യത്തിന് സര്‍വകാല തകര്‍ച്ച. ഒരു ഡോളറിന് 87 രൂപ 30 പൈസ എന്ന നിലയിലാണ് ഇന്നലെ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ വിനിമയം നടന്നത്. വിപണി അടക്കുമ്പോള്‍ 87 രൂപ 18 പൈസയായിരുന്നു ഇന്ത്യന്‍ രൂപയുടെ മൂല്യം. അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതും ഇന്ത്യന്‍ ബജറ്റ് മാര്‍ക്കറ്റില്‍ പ്രതികൂല ഫലം സൃഷ്ടിച്ചതുമാണ് രൂപയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടിയത്. കഴിഞ്ഞ വാരാന്ത്യം (വെള്ളിയാഴ്ച്ച) 86 രൂപ 61 പൈസയായിരുന്നു വിപണി അടക്കുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം.
ഈ വാരാദ്യം (തിങ്കളാഴ്ച) 86 രൂപ 90 പൈസ എന്ന നിലയില്‍ വിനിമയം തുടങ്ങിയ രൂപ കുത്തനെ 40 പൈസയുടെ നഷ്ടത്തില്‍ 87 രൂപ 30 പൈസ എന്ന നിലയിലെത്തുകയായിരുന്നു. കഴിഞ്ഞ ജനുവരി 13നാണ് ഇന്ത്യന്‍ രൂപക്ക് വലിയ തകര്‍ച്ചയുണ്ടായത്. ഒരു ഡോളറിന് 85 രൂപ 86 പൈസ നിലവാരമുണ്ടായിരുന്ന രൂപ അന്ന് 84 പൈസയുടെ വിപണന നഷ്ടത്തില്‍ 86 രൂപ 70 പൈസ എന്ന നിലയിലെത്തിയിരുന്നു. അതിനു ശേഷം രൂപക്കുണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണിത്. രൂപയുടെ മൂല്യം 90 രൂപക്ക് മുകളിലെത്തുമെന്നാണ് മണി എക്സ്ചേഞ്ച് രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതോടെ പ്രധാന രാജ്യങ്ങളുടെ കറന്‍സികളെല്ലാം വലിയ വിനിമയ നഷ്ടമാണ് നേരിട്ടത്. ഡോളറിനെതിരെ യൂറോയുടെ നിരക്ക് 1.0379 എന്നതില്‍ നിന്ന് 1.0251 എന്ന നിലയിലെത്തി.
ബ്രിട്ടീഷ് പൗണ്ട് 1.2418 എന്ന നിലയില്‍ നിന്നും 1.2318 എന്ന നിലയിലെത്തി. ആസ്ട്രേലിയന്‍ ഡോളര്‍ 0.6226 എന്ന നിലയില്‍ നിന്നും 0.6146 നിലയിലെത്തി. രൂപക്കുണ്ടായ തകര്‍ച്ച പ്രവാസികള്‍ക്ക് വലിയ വിനിമയ ലാഭമാണ് നല്‍കുക. അന്താരാഷ്ട്ര വിപണിയില്‍ ജിസിസി രാജ്യങ്ങളുടെ വര്‍ധിച്ച വിനിമയ നിരക്ക് ഇങ്ങനെയാണ് ഒരു ദിര്‍ഹം 23 രൂപ 77 പൈസ, കുവൈത്തി ദീനാര്‍ 282 രൂപ 49പൈസ,സഊദി റിയാല്‍ 23 രൂപ 25 പൈസ,ബഹറൈനി ദീനാര്‍ 231 രൂപ 64 പൈസ,ഖത്തറി റിയാല്‍ 23 രൂപ 95 പൈസ,ഒമാനി റിയല്‍ 226 രൂപ 84 പൈസ. മിക്ക ജീവനക്കാരുടെയും ശമ്പളം ഇറങ്ങിയ ദിവസമായത് കാരണം വര്‍ധിച്ച വിനിമയ നിരക്ക് ഇക്കുറി നാട്ടിലേക്കയക്കുന്ന പണത്തിന് ലഭിക്കും. രൂപയുടെ മൂല്യമിടിഞ്ഞതോടെ ജിസിസി രാജ്യങ്ങളിലെ എക്സ്ചേഞ്ചുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.