
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഹിജ്റ മാസമായ ശഅബാന്‍ ജനുവരി 31 വെള്ളിയാഴ്ച ആരംഭിക്കുമെന്ന് യുഎഇ ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. റമദാന് മാസത്തിന് തൊട്ട്മുമ്പുള്ള മാസമാണ് ശഅബാന്‍. വ്രതാരംഭം കുറിക്കാന്‍ കൃത്യമായ തീയതി ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങളെ ആശ്രയിച്ചിരിക്കുമെങ്കിലും, റമദാന് മാര്‍ച്ച് 1 ന് ആരംഭിക്കാനാണ് സാധ്യത. 2025 ജനുവരി 29 ബുധനാഴ്ച, പല മുസ്ലിം രാജ്യങ്ങളിലും ഹിജ്റ 1446 റജബ് 29 ന് തുല്യമായിരിക്കും. ഈ ദിവസം, ഇസ്ലാമിക ലോകത്തിലെ മിക്കവാറും പ്രദേശങ്ങളില്‍ ശഅബാന്‍ മാസത്തിലെ ചന്ദ്രക്കല കാണുന്നത് അസാധ്യമായിരിക്കും. കാരണം സൂര്യാസ്തമയത്തിന് മുമ്പോ അതേ സമയത്തോ ചന്ദ്രന് അസ്തമിക്കുമെന്ന് യുഎഇ കേന്ദ്രത്തിന്റെ ഡയറക്ടര്‍ മുഹമ്മദ് ഷൗക്കത്ത് ഒഡെ പറഞ്ഞു. അതിനാല്‍ ഈ രാജ്യങ്ങള്‍ റജബ് മാസത്തെ മുപ്പത് ദിവസങ്ങളോടെ പൂര്‍ത്തിയാക്കും. ജനുവരി 31 വെള്ളിയാഴ്ച ശഅബാന്‍ മാസത്തിന്റെ ആദ്യ ദിവസമായിരിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 30 വ്യാഴാഴ്ച എല്ലാ മുസ്ലിം രാജ്യങ്ങളിലും ദക്ഷിണ യൂറോപ്പ്, ആഫ്രിക്ക, യുഎസ് എന്നിവിടങ്ങളിലും നഗ്നനേത്രങ്ങള്‍ക്ക് ചന്ദ്രക്കല ദൃശ്യമാകുമെന്ന് കേന്ദ്രം പറഞ്ഞു.
ഒമാനിലും ശഅബാന്‍ ഒന്ന് വെള്ളിയാഴ്ച ആയിരിക്കുമെന്ന് സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. റജബ് 29ന് (ജനുവരി 29) ഒമാനിലെ ഒരു പ്രദേശത്തും ശഅബാന്‍ മാസപ്പിറവി ദൃശ്യമാകില്ലെന്ന ജ്യോതിശാസ്ത്ര സ്ഥിരീകരണങ്ങളെ തുടര്‍ന്നാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. ശാസ്ത്രീയ തെളിവുകള്‍ക്ക് വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ കമ്മിറ്റി അംഗീകരിക്കുന്നില്ല. ജനുവരി 29ന് ചന്ദ്രക്കല കാണുന്നത് അസാധ്യമാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.