
ഷാര്‍ജയില്‍ ഓട്ടോ വെയര്‍ഹൗസുകളില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നു
ദുബൈ: മുഹമ്മദ് നബി (സ) ലോകത്തിനു പകര്‍ന്നു നല്കിയ സന്ദേശങ്ങള്‍ സമൂഹത്തില്‍ പ്രബോധനം ചെയ്യാന്‍ അഹ്ലുല്‍ ബൈത് മുന്നോട്ട് വരണമെന്ന് സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ബോധിപ്പിച്ചു. യുഎഇ സാദാത് ഫാമിലി മീലാദ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. സയ്യിദന്മാരായ മുന്‍ഗാമികള്‍ നമുക്ക് കൃത്യമായ മാര്‍ഗ്ഗരേഖകള്‍ നല്‍കിയിട്ടുണ്ട്. അവരാണ് സമൂഹത്തെ നയിച്ചത്. അവരിലൂടെയാണ് വിദ്യഭ്യാസവും കച്ചവടവും വളര്‍ന്നത്. അവരാണ് ലോകത്തിന്റെ നായകന്മാരായി തീര്‍ന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്നേഹം പകര്‍ന്നു ജീവിത വിശുദ്ധിയില്‍ അവര്‍ ഇസ്ലാം പ്രബോധനം ചെയ്തു. അവര്‍ ചെന്നിടങ്ങളില്‍ മുഴുവന്‍ എല്ലാ വിഭാഗം ജനങ്ങളും അവരെ ആദരിച്ചു, അവരെ നേതാക്കന്മാരാക്കി. തങ്ങന്മാര് എല്ലാ രംഗത്തും ഉയര്‍ന്നു നില്‍ക്കണം. നല്ല വിദ്യാഭ്യാസം, നല്ല തൊഴില്‍, നല്ല കച്ചവടം, നല്ല ജീവിതം, നല്ല സ്വഭാവം എന്നിവയിലൂടെ സമൂഹത്തെ സ്വാധീനിക്കാന്‍ സയ്യിദന്മാര്ക്ക് കഴിയണം. അവരിലൂടെ കാരുണ്യത്തിന്റെ ചിറകുകള് സമൂഹത്തിലേക്ക് പകരണമെന്നും തങ്ങള്‍ ഉണര്‍ത്തി. യുഎഇ സാദാത് ചെയര്മാന് സയ്യിദ് പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സയ്യിദ് ഹുസൈന് ബാ അലവി പ്രഖ്യാപന പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ഹുസൈന് തങ്ങള്‍ വാടാനപ്പള്ളി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ബുഖാരി, കെ.പി.പി തങ്ങള്‍, സയ്യിദ് ശരീഫ് തങ്ങള്‍, സയ്യിദ് അസ്കര്‍ അലി തങ്ങള്‍ കൊല്പ്പ, ചീഫ് കോര്‍ഡിനേറ്റര്‍ സയ്യിദ് പൂക്കോയ തങ്ങള്‍ പാണക്കാട്, സയ്യിദ് ലത്തീഫ് തങ്ങള്‍, സയ്യിദ് അല്‍ത്താഫ് തങ്ങള്‍, സയ്യിദ് ഇര്‍ഫാദ് തങ്ങള്‍, മുസ്തഫ തങ്ങള്‍ വാടാനപ്പള്ളി, സയ്യിദ് ഫസല്‍ തങ്ങള്‍ ദൈദ്, ജാഫര്‍ അല്‍ ഹാദി, സയ്യിദ് നിഷാദ് തങ്ങള്‍ ആശംസകള്‍ നേര്‍ന്നു. സയ്യിദ് ത്വാഹാ ബാഫഖീഹ് തങ്ങള്‍, ഷരീഫ് ഹാജി, അബ്ദുല്‍ ജലീല്‍ ഹാജി എന്നിവരെ ആദരിച്ചു.