
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: സുരക്ഷിതമായ ക്രോസിങ്ങിനെക്കുറിച്ച് അബുദാബി പൊലീസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവത്കരണം നടത്തി. ഐക്യരാഷ്ട്രസഭയുടെ എട്ടാമത് ലോക റോഡ് സുരക്ഷാ വാരത്തി ന്റെ ഭാഗമായി അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡ്,അബുദാബി മൊബിലിറ്റി,ഫസ്റ്റ് അബുദാബി ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ബോധവത്കരണം നടത്തിയത്.
സമൂഹത്തില്‍ ഗതാഗത സുരക്ഷ പ്രോത്സാഹിപ്പിക്കുക, കാല്‍നട ക്രോസിങ്ങുകളില്‍ റോഡ് മുറിച്ചു കടക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കുക,സൈക്കിളുകളും ഇല ക്ട്രിക് സ്കൂട്ടറുകളും ഉപയോഗിക്കുമ്പോള്‍ പ്രതിരോധ സുരക്ഷാ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയെ കുറിച്ച് പൊലീസ് വിശദീകരിച്ചു. ഫസ്റ്റ് അബുദാബി ബാങ്ക് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ ഒരു ഫീല്‍ഡ് ലക്ചര്‍ നടത്തി. സുരക്ഷാ ഹെല്‍മെറ്റുകളുടെയും അവബോധ ബ്രോഷറുകള്‍ വിതരണം ചെയ്തു.