
മലയാളി യുവാവ് സലാലയില്‍ മുങ്ങി മരിച്ചു
സലാല: ഉംറ കഴിഞ്ഞ് ഒമാന്‍ വഴി കാനഡയിലേക്ക് മടങ്ങാനിരുന്ന ചാവക്കാട് സ്വദേശി സലാലയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഐന്‍ ഗര്‍സീസില്‍ സന്ദര്‍ശിക്കുന്നതിനിടെ അപകടത്തില്‍ പെട്ട് മുങ്ങി മരിച്ചു. തളിക്കുളം സ്വദേശി പൂക്കലത്ത് ഹാഷിം (36) ആണ് മരിച്ചത്. സലാലയിലെ ആദ്യകാല പ്രവാസികളിലൊരാളായ അല്‍ ഹഖ് അബ്ദുല്‍ ഖാദറിന്റെ മകനാണ്. കാനഡയില്‍ നിന്ന് ഭാര്യയും മക്കളോടുമൊപ്പം ഉംറ നിര്‍വ്വഹിച്ച് സലാലയിലുള്ള മാതാപിതാക്കളെ സന്ദര്‍ശിച്ച് കാനഡയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. സലാല ഇന്ത്യന്‍ സ്കൂളില്‍ പഠിച്ച ഹാഷിം കാനഡയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ ഷരീഫക്കും മൂന്ന് മക്കളോടുമൊപ്പം കാനഡയിലാണ് സ്ഥിരതാമസം. കാനേഡിയന്‍ പാസ്പോര്ട്ടിനുടമയാണ്. ആര്.എസ്.സി കാനഡ നാഷണല്‍ സെക്രട്ടറിയായിരുന്നു. സലാലയിലെ പ്രകൃതിദത്ത തടാകമാണ് ഐന്‍ ഗര്‍സീസ്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടിക്ക് ക്ക് ശേഷം സലാലയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഡോ: കെ.സനാതനന്, നാസര്‍ ലത്തീഫി, മഹ്മൂദ് ഹാജി, പവിത്രന് കാരായി, ഹമീദ് ഫൈസി, സാബുഖാന്‍ എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു.