
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: സമുദ്ര ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള സഹകരണ പ്രവര്‍ത്തനങ്ങളെ യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം പിന്തുണയ്ക്കുമെന്ന് വകുപ്പ് മന്ത്രി ഡോ. അംന ബിന്ത് അബ്ദുല്ല അല്‍ ദഹഖ് വ്യക്തമാക്കി. ദുബൈയില്‍ നടക്കുന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു. ആഗോള സമുദ്ര വിദഗ്ധര്‍,മന്ത്രിമാര്‍,പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയില്‍ സമുദ്ര കാലാവസ്ഥയോട് പൊരുത്തപ്പെടുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനെ കുറിച്ചും മന്ത്രി ആശയങ്ങള്‍ പങ്കുവച്ചു. ‘സമുദ്രങ്ങളുടെ സുസ്ഥിരത’ എന്ന പ്രമേയത്തില്‍ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് സെഷന് നടന്നത്.