സണ്ണി ചാക്കോക്ക് യാത്രയയപ്പ് നല്കി

ദുബൈ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രഖ്യാപിച്ച ‘2026 കുടുംബ വര്‍ഷം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രഗത്ഭ വാഗ്മിയും ചിന്തകനും പാര്‍ലിമെന്റേറിയനുമായ ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി യുടെ പ്രഭാഷണം ഫെബ്രുവരി 21ന് ശനിയാഴ്ച റമദാന് 4 ന് രാത്രി 8.30ന് ദുബൈ അല്‍ബറാഹയിലെ വിമന്‍സ് അസോസിയേഷന് ഓഡിറ്റോറിയത്തില്‍ നടക്കും. ‘കുടുംബം: മാനവത്വത്തിന്റെ അടിസ്ഥാനം’ എന്ന വിഷയത്തില്‍ സമദാനി സദസ്സിനോട് സംവദിക്കും. മാനുഷിക മൂല്യങ്ങളുടെ ആദ്യ പാഠശാലയും പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും സ്രോതസ്സുമായ കുടുംബം വ്യക്തിത്വവും സ്വഭാവവും രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. മൂല്യങ്ങളും പാരമ്പര്യവും സംരക്ഷിക്കാനും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ക്ഷേമത്തിനും ശക്തമായ കുടുംബ സംവിധാനം നിലനില്‍ക്കേണ്ടത് അനിവാര്യമാണ് എന്ന യു.എ.ഇ ഗവണ്മെന്റിന്റെ ആശയം ചര്‍ച്ചാവിഷയമാകും.
ബഹുസ്വരതയും കുടുംബമാഹാത്മ്യവും മൈത്രിയും സാമൂഹിക സുസ്ഥിരതയും രാഷ്ടധര്മ്മവും പ്രമേയമാക്കി ഡോ.എം.പി അബ്ദുസ്സമദ് സമദാനി, എം.പി പതിറ്റാണ്ടുകളായി നടത്തി വരുന്ന പ്രഭാഷണങ്ങള്‍ പഴയ തലമുറയിലും പുതുതലമുറയിലും ഒരുപോലെ ഏറെ സ്വാധീനം ചെലുത്തി വരുന്നു. സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരത്താല്‍ മനുഷ്യബന്ധങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ സമദാനിയുടെ വാഗ്ധോരണികള്‍ക്ക് പ്രസക്തി ഏറെയാണ്. ‘മലയാളത്തിന്റെ വശ്യ വചസ്സ്’ എന്നാണ് ഇതിഹാസ സാഹിത്യകാരന് എം.ടി. വാസുദേവന്‍ നായര്‍ സമദാനിയെ വിശേഷിപ്പിച്ചത്. മലയാളം, ഉറുദു, ഇംഗ്ലീഷ്, അറബിക്, ഉര്‍ദു, പേര്‍ഷ്യന്‍, സംസ്കൃതം ഭാഷകളില്‍ പ്രാവീണ്യമുള്ള ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ.എം.പി അബ്ദുസമദ് സമദാനി, എം.പി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്‍ ന്റെയും ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെയും അതിഥിയായി മുന്‍ വര്‍ഷങ്ങളില്‍ യു.എ.ഇ യിലും അബുദബിയിലും പ്രഭാഷണങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. മതസൗഹാര്‍ദ്ദ വേദികളില്‍ സ്നേഹത്തെ കുറിച്ചും കാരുണ്യത്തെ കുറിച്ചും നിരന്തരം പറയുന്ന സമദാനിയുടെ വശ്യമായ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുമെത്തുന്നതാണ് പതിവ്.
സാമൂഹികകുടുംബ ബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കുന്ന യുഎഇ 2026നെ കുടുംബ വര്‍ഷമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രവാസികള്‍ക്കായി ഒരുക്കുന്ന ഈ പ്രഭാഷണ പരിപാടിക്ക് ഏറെ പ്രധാന്യമുണ്ട്. റമസാന്റെ ആദ്യ ദിനങ്ങളില്‍ ഒരുക്കുന്ന പ്രഭാഷണ പരിപാടിയെന്ന നിലയിലും പ്രസക്തിയുണ്ട്. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ ആരംഭിക്കുകയും പിന്നീട് കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ടിലും കടപ്പുറത്തും നടത്തി വന്ന സമദാനിയുടെ ഓരോ വാര്‍ഷിക പ്രഭാഷണങ്ങളിലും ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തിരുന്നത്.
റിസോഴ്സ് ആന്റ് ഇന്റലക്ട് ലേണിംഗ് ഇനീഷ്യറ്റീവ് (RAIN) എന്ന സാംസ്കാരിക കൂട്ടായ്മയാണ് സംഘാടകര്‍. പണ്ഡിതന്, പ്രഭാഷകന്‍, എഴുത്തുകാരന്, അധ്യാപകന്, മാധ്യമ പ്രവര്ത്തകന്, പാര്ലമെന്റെറിയന് തുടങ്ങി നിരവധി പ്രതിഭാവിലാസമുള്ള ഡോ.എം.പി അബ്ദുസമദ് സമദാനി എം.പിയുടെ പ്രഭാഷണത്തിന് ദുബൈയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ആയിരങ്ങള്‍ക്ക് കുടുംബസമേതം പ്രഭാഷണം ശ്രവിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. യുഎഇയിലെ കെ.എം.സി.സി ഉള്‍പ്പെടെയുള്ള വിവിധ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും അറബ് വ്യക്തിത്വങ്ങളും വ്യവസായവാണിജ്യ രംഗത്തെ പ്രമുഖരും സാംസ്കാരിക പ്രവര്‍ത്തകരും അതിഥികളായെത്തും. കുടുംബ ശ്രോതാക്കളുടെ മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്ന പരിപാടിയില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. അബൂബക്കര്‍ സിദ്ധീഖ് മെട്രോ സ്റ്റേഷനില്‍ നിന്ന് ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് സി പി അബ്ദുസ്സമദ് (ബാബു എടക്കുളം), ജനറല്‍ കണ്‍വീനര്‍ അബ്ദുസലാം പരി, മീഡിയ ചെയര്മാന് ഇസ്മായില്‍ ഏറാമല, ആക്ടിംഗ് ചെയര്മാന് ഷഫീര്‍ ചങ്ങരംകുളം, വൈസ് ചെയര്മാന് സിദ്ദീഖ് കാലൊടി, കണ്‍വീനര്‍ ശരീഫ് മലബാര്‍, സബ് കമ്മിറ്റി ചെയര്മാന് ഫൈസല്‍ ഫിനിക്സ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍. 0555322566, 0525462662, 0508211847.
‘കുടുംബം: മാനവത്വത്തിന്റെ അടിസ്ഥാനം’: സമദാനിയുടെ പ്രഭാഷണം 21ന് ദുബൈയില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി