
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
തുര്‍ക്കി ഗ്രാന്റ് നാഷണല്‍ അസംബ്ലി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ഇസ്തംബൂള്‍: ഫലസ്തീനിലെ സമാധാനം യുഎഇയുടെ വിദേശ നയത്തില്‍ പ്രധാന വിഷയമാണെന്നും ഫലസ്തീന് ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ക്കുള്ള യുഎഇയുടെ ഉറച്ച പിന്തുണയും മേഖലയില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധത തുടരുമെന്നും യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ സഖര്‍ ഘോബാഷ് പറഞ്ഞു. ഇസ്തംബൂളില്‍ അറബ് പാര്‍ലമെന്ററി ഗ്രൂപ്പ് സമ്മേളനത്തിലേക്ക് യുഎഇ പ്രതിനിധി സംഘത്തെ നയിച്ചെത്തിയ സഖര്‍ ഘോബാഷ് തുര്‍ക്കി നാഷണല്‍ ഗ്രാന്റ് അസംബ്ലി പ്രസിഡന്റ് നുഅ്മാന് കുര്തുല്മുഷുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫലസ്തീന് ഐക്യദാര്‍ഢ്യത്തിനായുള്ള പാര്‍ലമെന്ററി ഗ്രൂപ്പിന്റെ സമ്മേളനം സംഘടിപ്പിച്ചതിനും യുഎഇയെ പങ്കെടുക്കാന്‍ ക്ഷണിച്ചതിനും കുര്തുല്മുഷിന് സഖര്‍ ഘോബാഷ് നന്ദി അറിയിച്ചു.
ഘോബാഷിനെയും യുഎഇ പ്രതിനിധി സംഘത്തെയും കുര്തുല്മുഷ് ഹൃദ്യമായി സ്വീകരിച്ചു.
പാര്‍ലമെന്ററി ഗ്രൂപ്പിന്റെ പ്രാരംഭ സമ്മേളനത്തില്‍ 12 രാജ്യങ്ങള്‍ പങ്കെടുത്തു. ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഘോബാഷ് പറഞ്ഞു.
അന്താരാഷ്ട്ര, പാര്‍ലമെന്ററി വേദികളില്‍ ഫലസ്തീനെ പിന്തുണയ്ക്കുന്ന,അവിടത്തെ ജനതയുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന,ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ കൂട്ടായ്മ രൂപീകരിക്കുന്നതിന് സംഭാവന നല്കുന്ന സംയുക്ത പ്രഖ്യാപനത്തിന് സമ്മേളനം തയാറാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പരസ്പര താല്പര്യമുള്ള വിഷയങ്ങളില്‍ ഏകോപനവും കൂടിയാലോചനയും ഉള്‍പ്പെടെ ഇരു പാര്ലമെന്റുകള്ക്കിടയിലുള്ള നിലവിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
പാര്‍ലമെന്ററി യോഗങ്ങളില്‍ സജീവമായി പങ്കെടുക്കുന്നതിനും ആഗോള സമാധാന,സുരക്ഷാ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിന് ക്രിയാത്മകമായി സംഭാവന നല്‍കുന്നതിനും ഇരുരാഷ്ട്ര നേതാക്കളും തങ്ങളുടെ ആഗ്രഹം പ്രകടിപ്പിച്ചു.
12 രാജ്യങ്ങളിലെ സ്പീക്കര്‍മാരും പാര്ലമെന്റംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.