അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി

ദുബൈ: സിനിമയുടെ ലാഭനഷ്ട കണക്കുകള്‍ നിര്‍മാതാക്കള്‍ പുറത്തുവിടുന്നത് നല്ല പ്രവണതയല്ലെന്നും ഇത് മലയാള സിനിമാ വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്നും സിനിമാ താരം നിവിന്‍ പോളി പറഞ്ഞു. ഇത്തരം വെളിപ്പെടുത്തലുകള്‍ സിനിമയിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ വരുന്നതിന് തടസ്സമാകുമെന്നും മേഖലയില്‍ അനാവശ്യമായ ആശങ്കപരത്തുമെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വം മായഎന്ന് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് നിവിന്‍ പോളി പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. 2025വര്‍ഷത്തെ സിനിമകളുടെ കണക്കുകള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്തുവിട്ടതിന് പിന്നാലെയാണ് വിമര്‍ശനവുമായി നിവിന്‍ പോളി രംഗത്ത് എത്തിയത്. അഖില്‍ സത്യന് സംവിധാനം ചെയ്ത പുതിയ സിനിമയായ സര്‍വം മായ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച വാര്‍ത്താ സമ്മേളനത്തില്‍ നിവിന്‍ പോളിക്ക് പുറമെ നായിക റിയ ഷിബു, സംവിധായകന് അഖില്‍ സത്യന്, നിര്‍മ്മാതാവ് രാജീവന്, കെ ആര് ജി ഗ്രൂപ്പ് ചെയര്മാന് കണ്ണന് രവിയും പങ്കെടുത്തു. പുതുമയാര്‍ന്ന അവതരണത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടികൊണ്ടിരിക്കുന്ന പുതിയ മലയാള സിനിമയായ സര്‍വ്വം മായ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച വിഷയമായി മാറിയിരിക്കുകയാണ്. നിവിന്‍ പോളിയുടെ തിരിച്ചുവരവാണ് ഈ സിനിമയെന്നും വിലയിരുത്തുന്നു. നല്ല സിനിമ ഉണ്ടാക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണെനന്നും നിവിന്‍ പോളി പറഞ്ഞു. തനിക്കെതിരായ നല്ല വിമര്‍ശനങ്ങളെ ഉള്‍ക്കൊളളുന്നതായും അതിന്റെ ഭാഗമായി ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.