
ഫുജൈറ ശൈഖ് ഖലീഫ സ്ട്രീറ്റിലെ ‘മ്യൂസിക്കല്‍ റോഡ്’ ശ്രദ്ധേയമാകുന്നു
റാസല്‍ഖൈമ: യുഎഇയില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര സ്റ്റീല്‍,ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രി എച്ച്ഡി കുമാരസ്വാമി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയെ സന്ദര്‍ശിച്ചു. സഖര്‍ ബിന്‍ മുഹമ്മദിലെ കൊട്ടാരത്തില്‍ കുമാരസ്വാമിയെയും സംഘത്തെയും ശൈഖ് സഊദ് ബിന്‍ സഖര്‍ സ്വീകരിച്ചു. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍,ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന് എന്നിവരും കേന്ദ്ര മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
യുഎഇയും ഇന്ത്യയും തമ്മിലുള്ള ശക്തവും ദീര്‍ഘകാലവുമായ ബന്ധങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക,വ്യാപാര ബന്ധങ്ങളുടെ ആഴം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ പ്രത്യേകിച്ച് വ്യാവസായിക മേഖലയില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വര്‍ധിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ചര്‍ച്ചയില്‍ വിഷയീഭവിച്ചു. സ്റ്റീല്‍,ഹെവി ഇന്‍ഡസ്ട്രീസ് മേഖലയില്‍ റാസല്‍ഖൈമയും ഇന്ത്യയും തമ്മിലുള്ള സംയുക്ത സഹകരണത്തിനുള്ള സാധ്യത കൂടിക്കാഴ്ച പങ്കുവച്ചു.
സുസ്ഥിര വികസന ലക്ഷ്യങ്ങളോട് യോജിക്കുന്ന ഇരുരാജ്യങ്ങളുടെയും വ്യാവസായിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇരുവരും വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും യുഎഇയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുമുള്ള റാസല്‍ഖൈമയുടെ പ്രതിബദ്ധത ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി അറിയിച്ചു. ഊഷ്മളമായ സ്വീകരണത്തിന് റാസല്‍ഖൈമ ഭരണാധികാരിയോട് കുമാരസ്വാമി നന്ദി പറഞ്ഞു. യുഎഇയുമായുള്ള സഹകരണ ചട്ടക്കൂട് വികസിപ്പിക്കാനും സുസ്ഥിര വ്യാവസായിക വളര്‍ച്ചയുടെ പുരോഗതിക്കും പ്രോത്സാഹനത്തിനും സംഭാവന നല്കുന്ന പുതിയ പങ്കാളിത്തങ്ങള്‍ സ്ഥാപിക്കാനുമുള്ള ഇന്ത്യയുടെ താല്‍പ്പര്യം അദ്ദേഹം വ്യക്തമാക്കി. വ്യവസായം,നിക്ഷേപം,ടൂറിസം എന്നീ മേഖലകളില്‍ റാസല്‍ഖൈമ കൈവരിച്ച ശ്രദ്ധേയമായ വികസനത്തെയും അദ്ദേഹം പ്രശംസിച്ചു.