
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ദുബൈ: യുഎഇയും സഊദി അറേബ്യയും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യവും ചരിത്രപരമായ ബന്ധങ്ങളും ഊട്ടിയുറപ്പിച്ചുകൊണ്ട്, 95ാമത് സൗദി ദേശീയ ദിനം ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ നേതൃത്വത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1ല്‍ വിപുലമായി ആഘോഷിച്ചു. സഊദിയില്‍ നിന്ന് ദുബൈയിലെത്തിയ യാത്രക്കാരെ കാത്തിരുന്നത് ഊഷ്മളമായ സ്വീകരണമാണ്. യുഎഇയുടെ ആതിഥ്യമര്യാദയുടെ പ്രതീകമായി സഊദി പതാകകളും പ്രത്യേക സമ്മാനങ്ങളും നല്കി അവരെ സ്വീകരിച്ചു. ഈ ആഘോഷത്തിന്റെ ഭാഗമായി സ്മാര്‍ട്ട് ഗേറ്റുകള്‍ പച്ച നിറത്തില്‍ പ്രകാശിച്ചുനിന്നു. സാലം, സലാമ എന്നീ മാസ്കോട്ടുകള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്കി അവരെ സന്തോഷിപ്പിച്ചത് ഈ ദേശീയ ദിനാഘോഷത്തിന് കൂടുതല്‍ മധുരം നല്കി. യാത്രക്കാര്‍ക്ക് അവിസ്മരണീയമായ ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ട്, സഊദി യാത്രക്കാരുടെ പാസ്പോര്‍ട്ടുകളില്‍ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ചു. ‘UAE_Saudi, TogetherForever’ എന്ന വാചകവും 95ാമത് സഊദി ദേശീയ ദിനത്തിന്റെ ലോഗോയും ആലേഖനം ചെയ്ത ഈ സ്റ്റാമ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെയും ഐക്യത്തിന്റെയും ശക്തി വിളിച്ചോതുന്നതായിരുന്നു. ജിഡിആര്‍എഫ്എ ദുബൈ നടത്തിയ ഈ ഉദ്യമം, തങ്ങളുടെ സേവനങ്ങളുടെ കേന്ദ്രബിന്ദുവായി ആളുകളെ കാണുന്ന സ്ഥാപനത്തിന്റെ കാഴ്ചപ്പാടിനെയാണ് സൂചിപ്പിക്കുന്നത്. ജീവിതനിലവാരത്തില്‍ ദുബൈയെ ഉയര്‍ത്തി കാട്ടാനും, രാജ്യങ്ങള്‍ക്കിടയില്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാലങ്ങള്‍ പണിയാനുള്ള ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താനും ഈ ആഘോഷങ്ങള്‍ സന്ദേശമാകുന്നു