
പ്രവാസി കുടുംബങ്ങള്‍ മടങ്ങുന്നു; വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടി
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തി പെട്രോളിയം മന്ത്രാലയത്തിന്റെ പോസ്റ്റര്‍. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇറക്കിയ പോസ്റ്ററിലാണ് സവര്‍ക്കറുടെ ചിത്രം ഗാന്ധിജിക്ക് മുകളിലായി കൊടുത്തിരിക്കുന്നത്. പോസ്റ്ററില്‍ സുഭാഷ്ചന്ദ്രബോസിന്റെയും ഭഗത്സിങിന്റെയും ചിത്രങ്ങളും താഴെയാണ്. സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിക്കാത്ത വ്യക്തിയാണ് സവര്‍ക്കര്‍. സ്വാതന്ത്ര്യസമര കാലത്ത് ദേശീയ പ്രസ്ഥാനത്തിനെതിരെ ബ്രിട്ടീഷുകാരോട് സന്ധി ചെയ്ത് മാപ്പ് പറഞ്ഞ് ജയില്‍ നിന്നും പുറത്തിറങ്ങാന്‍ മെനക്കെട്ട സവര്‍ക്കറെ ആര്‍എസ്എസ് ദേശീയ നേതാവായി ഉയര്‍ത്തിക്കൊണ്ട് വരുന്ന സാഹചര്യത്തിലാണ് ബിജെപി സര്‍ക്കാരിലെ ഒരു മന്ത്രാലയം ഇത്തരമൊരു പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തില്‍ ജീവത്യാഗം ചെയ്ത നിരവധി ദേശീയ നേതാക്കളെ ചരിത്ര രേഖകളില്‍ നിന്നും ഇല്ലാതാക്കി പകരം ആര്‍എസ്എസ് നേതാക്കളെ പ്രതിഷ്ഠിക്കുന്ന പ്രവര്‍ത്തനങ്ങളാണ് മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പാര്‍ലിമെന്റിലെ ചുമരുകളിലും സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തെ ബ്രിട്ടിഷുകാര്‍ക്ക് ഒറ്റിക്കൊടുത്ത ചരിത്രമാണ് സവര്‍ക്കറിനുള്ളത്. ഇന്ന് ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പോലും പ്രധാനമന്ത്രി ആര്‍എസ്എസിനെ പ്രകീര്‍ത്തിക്കാന്‍ മറന്നില്ല. പ്രസംഗത്തില്‍ ആര്‍എസ്എസിനെ വാനോളം പുകഴ്ത്തി. ഏറെ അഭിമാനത്തോടെ ഒരു കാര്യം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് ആര്‍എസ്എസിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. നൂറുവര്‍ഷം മുമ്പ് ആര്‍എസ്എസ് രൂപംകൊണ്ടു, ആര്‍എസ്എസ് ലോകത്തെ ഏറ്റവും വലിയ എന്‍ജിഒ. ആണ്, നൂറു വര്‍ഷത്തെ ഈ യാത്രയിലെ സ്വയംസേവകരെ സ്മരിക്കുന്നതായും പ്രധാനമന്ത്രി മോദി പറഞ്ഞു. 125 ഓളം ജില്ലകളില്‍ ഉണ്ടായിരുന്ന മാവോയിസ്റ്റുകള്‍ ഇന്ന് 20 ജില്ലകളിലേക്ക് ചുരുങ്ങിയെന്നും പ്രധനമന്ത്രി കൂട്ടിച്ചേര്‍ത്തു.