
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അബുദാബി: മനുഷ്യ സാഹോദര്യത്തിനുള്ള സായിദ് അവാര്‍ഡ് ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ അമോര്‍ മോട്ടിലി,വേള്‍ഡ് സെന്‍ട്രല്‍ കിച്ചന് (ഡബ്ല്യുസികെ)ഷെഫ് ജോസ് ആന്‍ഡ്രേസ്, ഹെല്‍ത്ത് ഇന്നൊവേറ്റര്‍ ഹേമാന് ബെക്കെലെ എന്നിവര്‍ ഏറ്റുവാങ്ങി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്തൃത്വത്തലും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലുമായി അബുദാബിയിലെ ഫൗണ്ടേഴ്സ് മെമ്മോറിയലില്‍ നടന്ന ചടങ്ങിലാണ് ആറാമത് സായിദ് ഫോര്‍ ഹ്യൂമന്‍ ഫ്രേറ്റ് അവാര്‍ഡ് സമ്മാനിച്ചത്. ഈസ്റ്റ് തിമോര്‍ പ്രസിഡന്റ് ജോസ് റാമോസ്ഹോര്ട്ട ഉള്‍പ്പെടെയുള്ള ലോക നേതാക്കളും വിശിഷ്ട വ്യക്തികളും മാനുഷിക വക്താക്കളും പങ്കെടുത്തു.