
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ട്രസ്റ്റി ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ ഖല്ദൂന് ഖലീഫ അല്‍ മുബാറകിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് പുനസംഘടന. ജാസിം മുഹമ്മദ് ബു അതാബ അല്‍ സാബി,സെയ്ഫ് സയീദ് ഘോബാഷ്, റിമ അല്‍ മൊകര്റബ് അല്‍ മുഹൈരി, പ്രൊഫസര്‍ ഡാനിയേല റസ്,ഡോ ലിസ സു,പെങ് സിയാവോ,മാര്ട്ടിന് എഡല്‍മാന്‍,പ്രഫ.എറിക് സിംഗ് എന്നിവരാണ് ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.