
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: പുതിയ അധ്യയന വര്‍ഷത്തില്‍ യുഎഇയിലുടനീളമുള്ള എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം പുതിയ സമയക്രമത്തിന് അംഗീകാരം നല്കി. കിന്റര്ഗാര്ട്ടന് മുതല്‍ 12 വരെയുള്ള ഗ്രേഡുകളില്‍ ക്ലാസുകള്‍ തുടങ്ങാനും അവസാനിപ്പിക്കാനും പ്രത്യേക ടൈംടേബിള്‍ നിശ്ചയിച്ചിട്ടുണ്ട്. സ്കൂളുകളില്‍ അച്ചടക്കം ഉറപ്പാക്കാനും സ്കൂളുകള്‍ തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും തിരക്ക് കുറയ്ക്കാനുമാണിത്. കൂടാതെ വ്യത്യസ്ത പ്രായക്കാര്‍ക്ക് ഒരു സന്തുലിത പഠന അന്തരീക്ഷം സൃഷ്ടിക്കാനും ഇത് സഹായകമാകും. ഇതിനായി വിദ്യാര്‍ത്ഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് സമയങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ആദ്യ ഗ്രൂപ്പ് രാവിലെ 7:15 ന് ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിയോടെ അവസാനിക്കും. രണ്ടാമത്തേത് രാവിലെ 8 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 2:30 നും 3:15 നും ഇടയില്‍ അവസാനിക്കും. ഇത് ഗ്രേഡ് ലെവലിനെ ആശ്രയിച്ച് ആയിരിക്കും. ഇടനാഴികളിലും കളിസ്ഥലങ്ങളിലും ബസുകളിലും തിരക്ക് തടയുന്നതിനും ഡ്രോപ്പ്ഓഫ്, പിക്ക്അപ്പ് സമയങ്ങളിലെ ഗതാഗത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുമാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് ഇത് കൂടുതല്‍ സൗകര്യം പ്രദാനം ചെയ്യുമെന്ന് മന്ത്രാലയം പറഞ്ഞു. തിരക്കേറിയ സമയങ്ങളില്‍ പാര്‍ക്കിംഗ്, ഗതാഗത പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനൊപ്പം കുടുംബങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കാനും ഇത് സഹായിക്കും. കിന്റര്ഗാര്ട്ടന് 24 ആഴ്ച പീരിയഡുകളും, ആദ്യ സൈക്കിളിന് (ലോവര്‍ പ്രൈമറി) 32 ഉം, രണ്ടാമത്തെയും മൂന്നാമത്തെയും സൈക്കിളുകള്‍ക്ക് (അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി) 36 ഉം പീരിയഡുകള്‍ ടൈംടേബിള്‍ നിശ്ചയിച്ചിട്ടുണ്ട്. ഓരോ ക്ലാസും 40 മുതല്‍ 45 മിനിറ്റ് വരെ നീണ്ടുനില്‍ക്കും. സ്കൂളുകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇടവേളകള്‍, അസംബ്ലികള്‍, ട്രാന്സിഷനുകള് എന്നിവ ക്രമീകരിക്കാന്‍ അനുവാദമുണ്ട്. കിന്റര്‍ഗാര്‍ട്ടനുകളില്‍ ക്ലാസ്റൂം പഠനത്തെ കളി അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിക്കും. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7:30 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 1:25 വരെയും നടക്കും. മറ്റ് ഘട്ടങ്ങളില്‍, ഗ്രൂപ്പ് ഒന്ന് രാവിലെ 7:15 ന് ആരംഭിച്ച് ഉച്ചയ്ക്ക് 2:20 ന് അവസാനിക്കും. ഗ്രൂപ്പ് രണ്ട് രാവിലെ 8 ന് ആരംഭിച്ച് ഉച്ചയ്ക്ക് 2:25 ന് അവസാനിക്കും.