
പ്രവാചക നഗരി മദീനക്ക് വീണ്ടും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
തിരുവനന്തപുരം: കേരളത്തിലെ സ്കൂള്‍ അവധി ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്നും മാറ്റി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. നിലവിലുള്ള വേനലവധി കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. അതേസമയം, സ്കൂള്‍ തുറക്കുന്ന ആദ്യ രണ്ട് മാസക്കാലം കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ മുടങ്ങുന്നുതായും മഴക്കെടുതികള്‍ ബാധിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ പൊതുചര്‍ച്ച നടത്താനും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കുറിക്കാനും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ഈ മാറ്റം എത്രത്തോളം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സഹായകമാകും, പഠനത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചക്ക് വിധേയമാക്കേണ്ടത്. ഇക്കാര്യത്തില്‍ എല്ലാവരുടെയും പങ്കാളിത്തമുണ്ടാകണമെന്നും വിദ്യാഭ്യാസ മന്ത്രി അഭ്യര്‍ത്ഥിച്ചു.