
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
അബുദാബി: ഭൂമുഖത്തെ വ്യത്യസ്ത ആവാസ് വ്യവസ്ഥകളും സമുദ്രങ്ങളുടെ വൈവിധ്യങ്ങളും അനുഭവിച്ചറിയാനും ആസ്വദിക്കാനുമായി വിനോദസഞ്ചാര കേന്ദ്രം ഒരുക്കി അബുദാബി. 2023 മെയ് മാസത്തില്‍ തുറന്ന സീ വേള്‍ഡ് അബുദാബി യാസ് ദ്വീപിന്റെ വിനോദ കേന്ദ്രങ്ങളുടെ ശേഖരത്തില്‍ ഒരു പ്രധാന കൂട്ടിച്ചേര്‍ക്കലായി വേറിട്ടുനില്ക്കുന്നു. ഇത് പ്രാദേശികമായും ആഗോളമായും ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ദ്വീപിന്റെ പദവി ഉയര്‍ത്തിയിരിക്കുന്നു. അറേബ്യന്‍ ഗള്‍ഫിലെ ചൂടുവെള്ളം മുതല്‍ ഉഷ്ണമേഖലാ, അന്റാര്‍ട്ടിക്ക്, ആര്‍ട്ടിക് പ്രദേശങ്ങള്‍ വരെയുള്ള ലോക സമുദ്രങ്ങളെ അനുകരിക്കുന്ന വൈവിധ്യമാര്‍ന്ന പരിതസ്ഥിതികളിലൂടെ ആകര്‍ഷകമായ പര്യവേക്ഷണ യാത്ര സീ വേള്‍ഡ് അബുദാബി സന്ദര്‍ശകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. സമുദ്ര സംരക്ഷണത്തെക്കുറിച്ച് സന്ദര്‍ശകരെ ബോധവല്‍ക്കരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന വേറിട്ട അനുഭവം പാര്‍ക്ക് നല്കുന്നു. സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ നിരവധി ഡൈനിംഗ് ഓപ്ഷനുകള്‍ക്കും പുറമേ, ഡോള്‍ഫിനുകള്‍ക്കൊപ്പം കയാക്കിംഗ്, അണ്ടര്‍വാട്ടര്‍ നടത്തം തുടങ്ങിയ അതുല്യമായ അനുഭവങ്ങള്‍ ആസ്വദിക്കാനാകും. സീ വേള്‍ഡ് അബുദാബി അതിന്റെ വിദ്യാഭ്യാസപരമായ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. സമുദ്രജീവികളുമായുള്ള നേരിട്ടുള്ള ഇടപെടലും പരിസ്ഥിതി വ്യവസ്ഥകളെക്കുറിച്ചുള്ള ധാരണയും വളര്‍ത്തിയെടുക്കുന്ന വര്‍ക്ക്ഷോപ്പുകള്‍, ശാസ്ത്രീയ പ്രോജക്ടുകള്‍, ഗൈഡഡ് ലേണിംഗ് ടൂറുകള്‍ എന്നിവയുള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്കായി രൂപകല്‍പ്പന ചെയ്ത പരിസ്ഥിതി വിദ്യാഭ്യാസ സംരംഭങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്കാദമിക്, കമ്മ്യൂണിറ്റി സ്ഥാപനങ്ങളുമായുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും പാര്‍ക്ക് പദ്ധതിയിടുന്നു.
മേഖലയിലെ സമുദ്രജീവികളെ സംരക്ഷിക്കുക, പരിക്കേറ്റ മൃഗങ്ങള്‍ക്ക് പ്രത്യേക പരിചരണം നല്‍കുക, പരിസ്ഥിതി ഗവേഷണ പദ്ധതികളെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമിട്ട് പാര്‍ക്കിന്റെ പരിസ്ഥിതി സംരക്ഷണത്തിന് പ്രേരിപ്പിക്കും വിധം യാസ് സീ വേള്‍ഡ് റിസര്‍ച്ച് ആന്‍ഡ് റെസ്ക്യൂ സെന്റര്‍ മാറിയിട്ടുണ്ട്. അബുദാബി സമുദ്രം, അനന്തമായ സമുദ്രം, ധ്രുവ സമുദ്രം എന്നിവയുള്‍പ്പെടെ എട്ട് ആഴ്ന്നിറങ്ങുന്ന സമുദ്ര മേഖലകളിലൂടെ സന്ദര്‍ശകരെ വ്യതിരിക്തമായ അനുഭവത്തിലേക്കെത്തിക്കും. അറേബ്യന്‍ ഗള്‍ഫിലെ ചൂടുവെള്ളം മുതല്‍ വാല്റസുകളുടെയും പെന്‍ഗ്വിനുകളുടെയും ധ്രുവ ആവാസ വ്യവസ്ഥകള്‍ വരെയുള്ള സമുദ്ര ആവാസവ്യവസ്ഥയുടെ വൈവിധ്യം അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് കഴിയും.