
ഓണോത്സവം ബ്രോഷര്‍ പ്രകാശനം ചെയ്തു
ഷാര്‍ജ: മു്സലിം ലീഗ് നേതാവും കേരള നിയമ സഭ ചീഫ് വിപ്പുമായിരുന്ന പി.സീതി ഹാജിയുടെ സ്മരണക്കായി ഷാര്‍ജ കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘സീതി ഹാജി ഫുട്ബോള്‍ ഫെസ്റ്റ് ‘ ഒരുക്കങ്ങള്‍ സജീവമായി. ഇത് അഞ്ചാമത് എഡിഷനാണ്. ഒക്ടോബര്‍ 25ന് ഷാര്‍ജ സ്കൈലൈന്‍ യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ യുഎഇയുടെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള സെവന്‍സ് ടീമുകള്‍ മാറ്റുരക്കും. സീതി ഹാജി ഫുട്ബോള്‍ ഫെസ്റ്റ് ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പ്രസിഡന്റ് നിസാര്‍ തളങ്കര നിര്‍വ്വഹിച്ചു. ഷാര്‍ജ കെഎംസിസി പ്രസിഡന്റ് പികെ ഹാശിം നൂഞ്ഞേരി, ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം, ട്രഷറര്‍ കെ അബ്ദു റഹ്മാന് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര, സെക്രട്ടറിമാരായ നസീര്‍ കുനിയില്‍, സീബി കരീം, ഷാര്‍ജ കെഎംസിസി മലപ്പുറം ജില്ല ആക്ടിങ് പ്രസിഡന്റ് സി.സി മൊയ്തു, ജനറല്‍ സെക്രട്ടറി റിയാസ് നടക്കല്‍, വൈസ് പ്രസിഡന്റുമാരായ ഫര്‍ഷാദ് ഒതുക്കുങ്ങല്‍, ഷറഫുദീന്‍ കല്പകഞ്ചേരി, പി.ടി സലാം സെക്രടറിമാരായ ഷബീര്‍ മാസ്റ്റര്‍, അഷ്റഫ് വെട്ടം സംബന്ധിച്ചു.