സണ്ണി ചാക്കോക്ക് യാത്രയയപ്പ് നല്കി

മസ്കത്ത്: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബദര്‍ അല്‍സമ ഹോസ്പിറ്റല്‍ അല്‍ ഖുവൈര്‍ ബ്രാഞ്ച് മാനേജര്‍ സണ്ണി ചാക്കോയ്ക്ക് മസ്കത്ത് കെഎംസിസി അല്‍ ഖുവൈര്‍ ഏരിയ കമ്മിറ്റി സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി. തിരക്കു നിറഞ്ഞ പ്രവാസ ജീവിതത്തിനിടയിലും അല്‍ ഖുവൈര്‍ കെഎംസിസിയുടെ ആതുര സേവന സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സണ്ണി ചാക്കോ നല്കിയ പിന്തുണയും നിസ്സീമമായ സഹകരണവും സ്നേഹത്തോടെ സ്മരിക്കുന്നതായി അല്‍ ഖുവൈര്‍ കെഎംസിസി നേതാക്കള്‍ പറഞ്ഞു. ചടങ്ങില്‍ മസ്കത്ത് കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ബി.എസ് ഷാജഹാന് പഴയങ്ങാടി, അല്‍ ഖുവൈര്‍ ഏരിയ പ്രസിഡന്റ് ബി.എം ഷാഫി കോട്ടക്കല്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം പേരാമ്പ്ര, ട്രഷറര്‍ സമദ് മച്ചിയത്ത്, വൈസ് ചെയര്മാന് അബ്ദുല്‍ വാഹിദ് മാള, വൈസ് പ്രസിഡന്റ് ഉമര്‍ വാഫി നിലമ്പൂര്‍, റോയല്‍ ബദര്‍ അല്‍സമ ഹോസ്പിറ്റലിലെ ഡോ. ജെയിംസ് കുമാര്‍ പള്ളിവാതുക്കല്‍, യൂസഫ് ബദര്‍ അല്‍സമ, ശംസുദ്ധീന്‍ കപ്പചാലി ബദര്‍ അല്‍സമ എന്നിവര്‍ സംബന്ധിച്ചു.
‘കുടുംബം: മാനവത്വത്തിന്റെ അടിസ്ഥാനം’: സമദാനിയുടെ പ്രഭാഷണം 21ന് ദുബൈയില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി