
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ഷാര്‍ജയില്‍ മലിനജല മാനേജ്മെന്റിന് പുതിയ സേവന ഫീസ് ഏര്‍പ്പെടുത്തി. മുനിസിപ്പല്‍ ഫീസുകളും നിയമലംഘനങ്ങളും സംബന്ധിച്ച് ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റേതാണ് തീരുമാനം. ഷാര്‍ജ വൈദ്യുതി, വെള്ളം, ഗ്യാസ് അതോറിറ്റി (സേവ) ബില്ലില്‍ ഇത് ഉള്‍പ്പെടുത്തും. ഇമാറാത്തി പൗരന്മാരെ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് സേവയുടെ ബില്ലിംഗില്‍ ഒരു ഗാലണ്‍ ജല ഉപഭോഗത്തിന് 1.5 ഫില്‍സ് ആയി നിശ്ചയിച്ചിട്ടുണ്ട്. 2025 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.