
സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ യുഎഇ പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നു
ഷാര്‍ജ: എമിറേറ്റിലെ പ്രകൃതി വാതക ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഉമ്മു ഫന്നൈനില് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സേവ. മേഖലയില്‍ 100% പ്രദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കിയതായി ഷാര്‍ജ ഇലക്ട്രിസിറ്റി,വാട്ടര്‍ ആന്റ് ഗ്യാസ് അതോറിറ്റി (സേവ) അധികൃതര്‍ വ്യക്തമാക്കി. 38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ശൃംഖലയിലൂടെ 603 ഗുണഭോക്താക്കള്‍ക്ക് പ്രകൃതി വാതകം ലഭിക്കും. നാലു ദശലക്ഷം ദിര്‍ഹം ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. എമിറേറ്റിലുടനീളം പൂര്‍ണമായും സംയോജിത പ്രകൃതിവാതക വിതരണ ശൃംഖല സ്ഥാപിക്കുന്നത് നൂതന സംവിധാനവും ശക്തമായ അടിസ്ഥാന സൗകര്യ വികസനവുമാണെന്ന് സേവ പ്രകൃതിവാതക വകുപ്പ് ഡയരക്ടര്‍ എഞ്ചിനീയര്‍ ഇബ്രാഹീം അല്‍ ബല്ഗൗണി പറഞ്ഞു. എമിറേറ്റിന്റെ തുടര്‍ച്ചയായ വളര്‍ച്ചയെയും വികസനത്തെയും പിന്തുണയ്ക്കുന്നതില്‍ ഈ ശൃംഖല പ്രധാന പങ്കു വഹിക്കുന്നു. പദ്ധതി നിര്‍വഹണം ഗണ്യമായ വിജയം കൈവരിച്ചിട്ടുണ്ടെന്നും ഗ്യാസ് സിലിണ്ടറുകള്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ ബദലായി പ്രകൃതിവാതകത്തെ ആശ്രയിക്കാന്‍ കഴിയുന്ന ഗുണഭോക്താക്കളുടെ എണ്ണം വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതി സൗഹൃദപരവും ദിവസവും 24 മണിക്കൂര്‍ ലഭ്യതയും ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയും ഉറപ്പാക്കുന്ന പ്രകൃതിവാതകം ഉപഭോക്താക്കള്‍ക്ക് നിരവധി ഗുണങ്ങളാണ് ഉറപ്പുവരുത്തുന്നത്.