
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
ഷാര്‍ജ: എമിറേറ്റിലെ പഴയ ജലവിതരണ ശൃംഖലകള്‍ ഷാര്‍ജ ഇലക്ട്രിസിറ്റി,വാട്ടര്‍ ആന്റ് ഗ്യാസ് അതോറിറ്റി (സേവ) മാറ്റിസ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയുടെ പൂര്‍ത്തീകരണമായി ഷാര്‍ജയിലെ 25 കിലോമീറ്റര്‍ നീളമുള്ള ആസ്ബറ്റോസ് വാട്ടര്‍ പൈപ്പുകള്‍ മാറ്റി പുതിയ ജിആര്‍ഇ മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മിച്ച പൈപ്പുകള്‍ സ്ഥാപിച്ചു. ജല ശൃംഖലകള്‍ വികസിപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്. ജലപ്രവാഹ ശേഷി വര്‍ധിപ്പിക്കുന്നതിനായി ജല പ്രസരണ,വിതരണ ശൃംഖലകളുടെ നിരന്തര വികസനത്തില്‍ അതോറിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് സേവ ജലവകുപ്പ് ഡയരക്ടര്‍ എഞ്ചിനീയര്‍ ഫൈസല്‍ അല്‍ സര്ക്കല് വിശദീകരിച്ചു. ഷാര്‍ജയിലെ വിവിധ മേഖലകളിലുടനീളമുള്ള ജല ആവശ്യകതയിലെ ദ്രുതഗതിയിലുള്ള വളര്‍ച്ച നിറവേറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ ഷാര്‍ജയിലെ അടിസ്ഥാന സൗകര്യങ്ങള്‍,നിര്‍മാണം,സമ്പദ്വ്യവസ്ഥ,നഗരവത്കരണം എന്നിവയിലെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിപുലീകരണ പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയും ജല സുസ്ഥിരതയ്ക്കും ശൃംഖലകളുടെ വികസനത്തിനും അതോറിറ്റി പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ടെന്നും എഞ്ചിനീയര്‍ ഫൈസല്‍ അല്‍ സര്ക്കല് കൂട്ടിച്ചേര്‍ത്തു.
പഴയ പൈപ്പുകള്‍ ആധുനികവും ഉയര്‍ന്ന നിലവാരമുള്ളതുമായ വസ്തുക്കള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നത് ജലശൃംഖലയുടെ ദീര്‍ഘകാല വിശ്വാസ്യതയും കാര്യക്ഷമതയും ഗണ്യമായി വര്‍ധിപ്പിക്കുമെന്നും പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷത്തെ അതോറിറ്റിയുടെ പദ്ധതിയില്‍ അല്‍ ഹസന്ന,അല്‍ ജസാത്ത്,ഇന്‍ഡസ്ട്രിയല്‍ ഏരിയ 13 എന്നിവയുള്‍പ്പെടെ ഷാര്‍ജയിലെ വിവിധ പ്രദേശങ്ങളില്‍ 40 കിലോമീറ്റര്‍ പഴയ ആസ്ബറ്റോസ് പൈപ്പുകള്‍ മാറ്റി പുതിയ ജിആര്‍ഇ പൈപ്പുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടും. ഇതിന് ഏകദേശം 40 ദശലക്ഷം ദിര്‍ഹത്തിലധികം ചെലവ് വരും. ഷാര്‍ജയിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ജലശൃംഖല 60 കിലോമീറ്റര്‍ വികസിപ്പിക്കാനും നിരവധി പുതിയ പ്രദേശങ്ങളിലെ ജലശൃംഖല പൂര്‍ത്തിയാക്കാനും പദ്ധതിയുണ്ട്.