
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ഷാര്‍ജ: ഷാര്‍ജ കെഎംസിസി സംഘടിപ്പിച്ച ‘എന്നും ഓര്‍മയില്‍’ മുഹമ്മദലി ശിഹാബ് തങ്ങള്‍,ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സദസ് ഓര്‍മകളുടെ കടലിരമ്പലായി. പാണക്കാട് കുടുംബവുമായി അഭേദ്യ ബന്ധം കാത്തുസൂക്ഷിക്കുന്ന എസ്വൈഎസ് സംസ്ഥാന സെക്രട്ടറി കൂടിയായ അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ പ്രഭാഷണം കൊടപ്പനക്കല്‍ തറവാട്ടിന്റെ പാരമ്പര്യവും മഹിമയും വരച്ചുകാട്ടുന്നതായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കോണ്‍ഫറന്‍സ് ഹാളില്‍ തിങ്ങിനിറഞ്ഞ സദസാണ് ‘തങ്ങളോര്‍മകള്‍’ കേള്‍ക്കാനെത്തിയത്.
കേരള സമൂഹത്തില്‍ സമാധാനവും സാമുദായിക സൗഹൃദവും നിലനിര്‍ത്തുന്നതിനു വേണ്ടി പാണക്കാട് കുടുംബത്തില്‍ നിന്നുള്ള സയ്യിദുമാരുടെ സംഭാവന ചരിത്രത്തലെ തിളങ്ങുന്ന അധ്യായമാണെന്നും ശിഹാബ് കുടുംബത്തിലെ വരും തലമുറയിലും കേരള ജനതക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. വിടപറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പാണക്കാട് സയ്യിദുമാര്‍ ഓരോ ദിവസവും സ്മരിക്കപ്പെടുന്നു, അതും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍. കേരളത്തിന്റെയും ഇന്ത്യയുടെയും അതിരുകടന്ന സ്നേഹ സാന്ത്വനമാണ് തങ്ങള്‍ സ്മൃതി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷ ബാനു അതിഥിയായിരുന്നു. ഷാര്‍ജ കെഎംസിസി ആക്ടിങ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര അധ്യക്ഷനായി. മുന്‍ സംസ്ഥാന പ്രസിഡന്റ് കെഎച്ച്എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം സ്വാഗതവും ട്രഷറര്‍ കെ.അബ്ദുറഹ്്മാന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. അബ്ദുല്ല ചലേരി,സൈദ് മുഹമ്മദ്,ത്വയ്യിബ് ചേറ്റുവ,നസീര്‍ കുനിയില്‍,ഫസല്‍ തലശ്ശേരി,സിബി കരീം,ഫൈസല്‍ അഷ്ഫാഖ് നേതൃത്വം നല്കി.