
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: ഇരുനൂറിലധികം ദേശീയതകള്‍ സമാധാനത്തിലും പരസ്പര ബഹുമാനത്തിലും ഒരുമിച്ചു ജീവിക്കുന്ന യുഎഇ സഹവര്‍ത്തിത്വത്തിനും ആഗോള വികസനത്തിനും മാതൃകയാണെന്ന്് സഹിഷ്ണുത,സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് പറഞ്ഞു. ദുബൈയില്‍ നടക്കുന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു. സഹിഷ്ണുതയില്‍ സ്ഥാപിതമായ ശക്തവും വികസിതവുമായ രാജ്യമാണ് യുഎഇ. വ്യത്യസ്ത സംസ്കാരങ്ങളും മതങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വം എന്നത് യുഎഇയുടെ അടിസ്ഥാന സ്വഭാവമാണ്. ഇസ്ലാമിക വിശ്വാസത്തില്‍ നിന്നാണ് രാജ്യം ഈ മൂല്യം ഉള്‍ക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.