
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
അബുദാബി: ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയുമായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് ഫോണില്‍ ചര്‍ച്ച നടത്തി. യുഎഇയും ഇറ്റലിയും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ മാര്‍ഗങ്ങളും നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിന്റെ സാധ്യതകളും രാഷ്ട്രനേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇതിനു പുറമെ നിരവധി പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ സംഭാഷണത്തിനിടെ ചര്‍ച്ച ചെയ്യുകയും അവയെ കറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവക്കുകയും ചെയ്തു.