
മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍ നിരോധിച്ച് അബുദാബിയിലെ സ്കൂളുകള്‍
ദുബൈ: ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഹൃദയംഗമമായ ജന്മദിനാശംസകള് നേര്‍ന്നു. എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ശൈഖ് ഹംദാന്‍, ശൈഖ് മുഹമ്മദിനെ ‘ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞന്,കാരുണ്യത്തിന്റെ ദീപം,ശക്തിയുടെ പ്രതീകം’ എന്ന് വിശേഷിപ്പിച്ചു, ‘മുഹമ്മദ് ബിന്‍ സായിദ്, നമ്മുടെ പ്രചോദനം, നമ്മുടെ വഴികാട്ടി. താങ്കളുടെ നേതൃത്വത്തില്‍, രാഷ്ട്രപിതാവ് സായിദിന്റെ പാരമ്പര്യം അഭിവൃദ്ധി പ്രാപിക്കുകയും ഓരോ ദിവസം കഴിയുന്തോറും രാജ്യം കൂടുതല്‍ ശക്തമാവുകയും ചെയ്യുന്നു’ എന്ന് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തോട് തന്റെ ആദരവും നന്ദിയും പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു, ‘ഈ പ്രത്യേക ദിനത്തില്‍, നമ്മുടെ പ്രചോദനാത്മക നേതാവിന് ആഴമായ ബഹുമാനത്തോടും നന്ദിയോടും ഹൃദയംഗമമായ ജന്മദിനാശംസകളോടും കൂടി ഞങ്ങള്ആഘോഷിക്കുന്നു.’