
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ പത്തനംതിട്ട ജില്ലാ ഗ്ലോബല്‍ കെഎംസിസി പ്രസിഡന്റും ദക്ഷിണ കേരള ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റും സഊദി ജിദ്ദയിലെ അല്കിദൈവി മസ്ജിദ് ഇമാമുമായ ഷറഫുദ്ദീന് ബാഖവി ചുങ്കപ്പാറക്ക് കെഎംസിസി ബഹ്റൈന്‍ സൗത്ത് സോണ്‍ കമ്മിറ്റി സ്വീകരണം നല്കി. മനാമ കെഎംസിസി ഓഫീസില്‍ നടന്ന സ്വീകരണം സൗത്ത് സോണ്‍ പ്രസിഡന്റ് സഹില്‍ തൊടുപുഴ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന് ഉപഹാരം നല്കി.
ജനറല്‍ സെക്രട്ടറി ഷംസുദ്ദീന് വെള്ളിക്കുളങ്ങര, ട്രഷറര്‍ കെപി മുസ്തഫ,സിഎച്ച് സെന്റര്‍ ജനറല്‍ കണ്‍വീനര്‍ റഷീദ് ആറ്റൂര്‍,മറ്റു സംസ്ഥാന ഭാരവാഹികള്‍ പങ്കെടത്തു. ഷറഫുദ്ദീന് ബാഖവി ചുങ്കപ്പാറ സ്വീകരണത്തിനു നന്ദി പറഞ്ഞു. സൗത്ത് സോണ്‍ ഓര്‍ഗനൈസിങ് സെക്രട്ടറി അന്‍സിഫലി കൊടുങ്ങല്ലൂര്‍,വൈസ് പ്രസിഡന്റ് ഇബ്രാഹിം എരുമേലി,സെക്രട്ടറിമാരായ മുനീര്‍ അകലാട്, നസീബ് കൊച്ചിക്കാരന്,പത്തനംതിട്ട ഗ്ലോബല്‍ കെഎംസിസി ട്രഷറര്‍ ഫിറോസ് പന്തളം,വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ ഷഫീഖ് അവിയൂര്‍,യൂസുഫ് വടുതല പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ടികെ റാഷിദ് സ്വാഗതവും ട്രഷറര്‍ ഖലീല്‍ നന്ദിയും പറഞ്ഞു.