
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനു കീഴിലുള്ള നിശ്ചയദാര്‍ഢ്യ കുട്ടികളുടെ വിദ്യാഭ്യാസ പഠന പരിശീലന കേന്ദ്രമായ അല്‍ ഇബ്തിസാമയില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ധ്വനി തരംഗ് മ്യൂസിക് ക്ലബ്ബുമായി സഹകരിച്ച് ഇബ്തിസാമയിലെ നിശ്ചയദാര്‍ഢ്യ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സംഗീത പരിശീലനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഉദ്ഘാടനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ആക്ടിങ് പ്രസിഡന്റ് പ്രതീപ് നെന്മാറ നിര്‍വഹിച്ചു. പദ്ധതിക്ക് ‘ധ്വനി ഓഫ് ഡിറ്റര്‍മിനേഷന്‍ എംപവറിങ് ലൈവ്സ് ത്രൂ മ്യൂസിക്ക്’ എന്ന നാമകരണം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് ധ്വനി തരങ്ക് മ്യൂസിക് ക്ലബ്ബ് മാനേജര്‍ പ്രതീപ് ആറ്റിങ്ങലിന് കൈമാറി നിര്‍വഹിച്ചു. വെള്ളിയാഴ്ചകളില്‍ പ്രത്യേക സെഷനായി ഉള്‍പ്പെടുത്തി മ്യൂസിക് തെറാപ്പിയായി കുട്ടികള്‍ക്ക് പരിശീലനം നല്‍കുമെന്ന് അല്‍ ഇബ്തിസാമ സ്കൂള്‍ പ്രിന്‍സിപ്പള്‍ ഇര്‍ഷാദ് ആദം അറിയിച്ചു. റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി ഇബ്തിസാമയിലെ കുട്ടികളുടെ ഇന്ത്യന്‍ ദേശീയ ഗാനത്തിന്റെ സൈന്‍ ലാംഗ്വാജ് പ്രസന്റേഷന് അവതരിപ്പിച്ചായിരുന്നു പരിപാടിയുടെ തുടക്കം. തുടര്‍ന്ന് ദേശീയ പതാകയുടെ നിറത്തിലുള്ള കേക്ക് മുറിച്ചു. ധ്വനി തരംഗ് മ്യൂസിക് ക്ലബ്ബിലെ പ്രതീപ് ആറ്റിങ്ങലും സംഘവും മനോഹരമായ സംഗീത നിശയൊരുക്കി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മാനേജിങ് കമ്മിറ്റി അംഗങ്ങളായ മധുസൂദനന്,നസീര്‍ കുനിയില്‍,അനീസ് നീര്‍വേലി,പ്രഭാകരന് പയ്യന്നൂര്‍,ഡിറ്റിഎംസി കോര്‍ഡിനേറ്റര്‍ രാകേന്തു പങ്കെടുത്തു. ഇര്‍ഷാദ് ആദം സ്വാഗതവും റേയ അല്‍മുല്ല നന്ദിയും പറഞ്ഞു.