ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

ജുവല്‍സ് ഓഫ് എമിറേറ്റ്സ് ഷോയുടെ ആറാമത് പതിപ്പിന് ഷാര്‍ജയില്‍ തുടക്കം. ഷാര്‍ജ പോര്‍ട്ട്,കസ്റ്റംസ്,ഫ്രീ സോണ്‍ അതോറിറ്റി ചെയര്മാന് ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ (എസ്സിസിഐ) സഹകരണത്തോടെ നടക്കുന്ന പ്രദര്‍ശനത്തില്‍ 160ലധികം പ്രദര്‍ശകരും 500 പ്രമുഖ പ്രാദേശിക,അന്തര്‍ദേശീയ ജ്വല്ലറി ബ്രാന്‍ഡുകളും പങ്കെടുക്കുന്നുണ്ട്. രത്നക്കല്ലുകള്‍,മുത്തുകള്‍,ആഢംബര വാച്ചുകള്‍ എന്നിവയാണ് പ്രദര്‍ശനത്തിലെ പ്രധാന ആകര്ഷകങ്ങള്. ബുധന്‍,വ്യാഴം,ശനി,ഞായര്‍ ദിവസങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി പത്തു വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് മൂന്നു മണി മുതല്‍ രാത്രി പത്തു വരെയുമാണ് പ്രദര്‍ശനം


