
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
കെഎംസിസി ഷാര്‍ജ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘തംദീദ്’ രജിസ്ട്രേഷന് ക്യാമ്പ് ഇന്ന് വൈകുന്നേരം 6 മണി മുതല്‍ ഷാര്‍ജ കെഎംസിസി ഹാളില്‍ നടക്കും. നോര്‍ക്ക കാര്‍ഡ്,പ്രവാസി ക്ഷേമനിധി,കെഎംസിസി ഫാമിലി വെല്‍ഫെയര്‍ സ്കീം പദ്ധതികളെ കുറിച്ചുള്ള വിവരണവും താത്പര്യമുള്ളവര്‍ക്ക് രജിസ്ട്രേഷന് ചെയ്യാനുള്ള അവസരവും തംദീദ് ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. പ്രവാസി ഹെല്‍പ്പ് ഡെസ്ക് സിഇഒ സെബീന അന്‍വര്‍ നേതൃത്വം നല്‍കും. മേല്പറഞ്ഞ വിവിധ പദ്ധതികളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്പോര്‍ട്ട് കോപ്പി,വിസ,എമിറേറ്റ്സ് ഐഡി പകര്‍പ്പുകള്‍, ആധാര്‍ കാര്‍ഡ് കോപ്പി,ഫോട്ടോ സഹിതം എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.