
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
കണ്ണൂര്‍ മണ്ഡലം ഷാര്‍ജ കെഎംസിസി ‘തംകീന്‍ 2025’ കുടുംബ സംഗമം സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. സിവി മൊയ്തു അധ്യക്ഷനായി. ഇബ്രാഹിം മുണ്ടേരിയെ ഷാര്‍ജ ഇന്ത്യന്‍ അസാസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ആദരിച്ചു. കെപി ബഷീര്‍ മെമ്മോറിയല്‍ കാഷ് അവാര്‍ഡ് ഹാഫിളത്ത് ജഹാന ഷഹീറിന് സമര്‍പിച്ചു. ‘മാനസിക പിരിമുറുക്കം’ വിഷയത്തില്‍ സൈക്കോളജിസ്റ്റ് റാഹിന മൊയ്തു ക്ലാസെടുത്തു. യുകെ മുഹമ്മദ്കുഞ്ഞി ‘ഇന്നലെയുടെ ഹരിത രാഷ്ട്രീയം’ അവതരിപ്പിച്ചു. ഷഫീര്‍ സിപി സ്വഗതം പറഞ്ഞു. ജില്ലാ വനിതാ കെഎംസിസി ജനറല്‍ സെക്രട്ടറി സമീറ മുഷ്താഖിന്റെ നേതൃത്വത്തില്‍ നടന്ന പാചക മത്സരവും വിദ്യാര്‍ഥിനികളുടെ കലാപരിപാടികളും മട്ടന്നൂര്‍ ടീമിന്റെ മുട്ടിപ്പാട്ടും മാറ്റുകൂട്ടി.