
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
എമിറേറ്റിലെ വിവിധ സര്‍ക്കാര്‍ തസ്തികകളില്‍ 500 പേരെ നിയമിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിറക്കി. മരണപ്പെട്ടവരുടെയും വിരമിച്ചവരുടെയും അനന്തരാവകാശികള്‍ക്കായി സപ്ലിമെന്ററി ഗ്രാന്റ് ആരംഭിക്കുമെന്നും ഡോ.ശൈഖ് സുല്‍ത്താന്‍ പ്രഖ്യാപിച്ചു. ഈ മാസം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മരിച്ചവരുടെയും വിരമിച്ചവരുടെയും കുടുംബത്തിന് ഗ്രാന്റ് നിര്‍ത്തിവച്ച തീയതി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും വിതരണം ചെയ്യുക. വിരമിക്കല്‍ ശമ്പളം ഏറ്റവും കുറഞ്ഞത് 17,500 ദിര്‍ഹത്തില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ഈ സംരംഭം ലക്ഷ്യമിടുന്നു.