
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
സൂഫി കവി ജലാലുദ്ദീന്‍ റൂമിയുടെ ജീവിതം വരച്ചുകാട്ടുന്ന അത്യപൂര്‍വ്വ പ്രദര്‍ശനം ഷാര്‍ജയില്‍ തുടങ്ങി. ഫെബ്രുവരി 14 വരെ നടക്കുന്ന ‘ദി ഹൗസ് ഓഫ് വിസ്ഡം’ പ്രദര്‍ശനമായ ‘റൂമി: 750 ഇയേഴ്സ് ഓഫ് അബ്സെന്‍സ്… എയ്റ്റ് സെഞ്ച്വറീസ് ഓഫ് പ്രെസെന്‍സ്’, അപൂര്‍വ കലാസൃഷ്ടികള്‍, കൈയെഴുത്തുപ്രതികള്‍ തുടങ്ങിയവ ഇവിടെ ഒരുക്കിയിരിക്കുന്നു. അസാധാരണ മിസ്റ്റിക്ക്, കവി, ചിന്തകന്‍ തുടങ്ങി കവിയുടെ ജീവിതത്തെക്കുറിച്ച് അറിവുകള്‍ നല്കുന്ന പ്രദര്‍ശനമാണിത്. ‘ദി ബിഗിനിംഗ്സ്’ വിഭാഗത്തില്‍ നിന്നാരംഭിച്ച് റൂമിയുടെ ആദ്യകാലങ്ങളെ നിര്‍വചിച്ച സാംസ്കാരികവും ബൗദ്ധികവുമായ പ്രവാഹങ്ങളെ വരച്ചുകാട്ടുന്നു. ബാല്‍ഖിലെ റൂമിയുടെ ബാല്യത്തിലേക്കും, കോന്യയിലേക്കുള്ള കുടിയേറ്റത്തിലേക്കും, അദ്ദേഹത്തിന്റെ ആഴത്തിലുള്ള ആത്മീയ പരിണാമത്തിന് അടിത്തറ പാകിയ സ്വാധീനങ്ങളിലേക്കും ഒരു ജാലകം തുറക്കുന്നു. റൂമിയുടെ ഐഡന്റിറ്റിയെ രൂപപ്പെടുത്തിയ ചരിത്രപരവും വ്യക്തിപരവുമായ മാറ്റങ്ങളെ ഇവിടെ ദര്‍ശിക്കാനാവും. റൂമിയുടെ ജ്ഞാനം കാലത്തിനപ്പുറത്തേക്ക് കടന്ന് തലമുറകളിലൂടെ പ്രതിധ്വനിക്കുന്നതായിരുന്നു. സ്നേഹം, ഐക്യം, മനുഷ്യബന്ധം എന്നീ അദ്ദേഹത്തിന്റെ സാര്‍വത്രിക തീമുകള്‍ സംസ്കാരങ്ങളെയും അതിര്‍ത്തികളെയും ബന്ധിപ്പിക്കുന്നു. ഹൗസ് ഓഫ് വിസ്ഡത്തില്‍, റൂമിയുടെ കവിതയെയും കൃതികളെയും മുമ്പൊരിക്കലുമില്ലാത്തവിധം ജീവസുറ്റതാക്കിക്കൊണ്ട് പുതിയ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ കഥ പറയുന്ന ഒരു പ്രദര്‍ശനമാണിതെന്ന് ഷാര്‍ജ ഹൗസ് ഓഫ് വിസ്ഡത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മര്‍വ അല്‍ അഖ്റൂബി പറഞ്ഞു. റൂമിയുടെ വിവിധ തലങ്ങളിലുള്ള് ജീവിതയാത്ര വ്യക്തമാക്കുന്നതാണ് പ്രദര്‍ശനം. മെവ്ലാന മ്യൂസിയത്തില്‍ നിന്നുള്ള നാസ്ക് ലിപിയിലുള്ള മസ്നവി കൈയെഴുത്തുപ്രതിയും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. റൂമിയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായി കണക്കാക്കപ്പെടുന്ന ഈ കൈയെഴുത്തുപ്രതി സങ്കീര്‍ണ്ണമായ ജ്യാമിതീയവും സസ്യശാസ്ത്രപരവുമായ രൂപങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതോടൊപ്പം ഷാര്‍ജയിലെ കൈയെഴുത്തുപ്രതി ഹൗസിന്റെ ഭാഗമായ ഹിജ്റ പത്താം നൂറ്റാണ്ടിലെ മസ്നവി കൈയെഴുത്തുപ്രതിയും ഉണ്ട്.