സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

ഷാര്‍ജ: വേനലവധിക്കാലത്ത് ഷാര്‍ജയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവിന് സാധ്യതയുള്ളതിനാല്‍ ഷാര്‍ജ വിമാനത്താവളം പൂര്‍ണ സജ്ജമായി കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് വിശിഷ്ടവും തടസരഹിതവുമായ യാത്രാനുഭവം നല്‍കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി ജൂലൈ ഒന്നു മുതല്‍ 15 വരെ എട്ടു ലക്ഷത്തിലേറെ യാത്രക്കാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് ഷാര്‍ജ വിമാനത്താവള അതോറിറ്റി പൂര്‍്ത്തിയാക്കിയത്.
ഉയര്‍ന്ന നിലവാരത്തിലുള്ള കാര്യക്ഷമതയും സുഖസൗകര്യങ്ങളും ഉറപ്പാക്കുന്നതിന് പങ്കാളികളുമായി സഹകരിച്ച് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി പ്രവര്‍ത്തന പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ പിന്തുണ നല്‍കുന്നതിനും യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് വേഗത്തില്‍ മറുപടി നല്‍കുന്നതിനും വിമാനത്താവളത്തിന്റെ സ്മാര്‍ട്ട് സേവനങ്ങളും നൂതന സാങ്കേതികവിദ്യകളും യാത്രക്കാര്‍ക്ക് സഹായകമാകും. ഇത് യാത്രക്കാരെ ഉപയോഗിക്കുന്നതിന് സഹായിക്കുന്നതിനായി വര്‍ക്കിങ് ടീമുകളും ഉപഭോക്തൃ സേവന ജീവനക്കാരും 24 മണിക്കൂറും വിമനത്താവളത്തില്‍ പ്രവര്‍ത്തിക്കും. ഇത് സുഗമവും സംയോജിതവുമായ യാത്രാനുഭവമാണ് സമ്മാനിക്കുക. വ്യോമയാന മേഖലയിലെ പെട്ടെന്നുള്ള പ്രതിസന്ധികളെ മറികടക്കാനും യാത്രക്കാര്‍ക്ക് ആവശ്യമായ സുരക്ഷാ നടപടിക്രമങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുമുള്ള സംവിധാനങ്ങളും പൂര്‍ണ പ്രവര്‍ത്തന സജ്ജമാണ്.
എല്ലാ ലോജിസ്റ്റിക്കല്‍,ആരോഗ്യ വശങ്ങളും അതോറിറ്റി മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ യാത്രക്കാര്‍ അവരുടെ വിമാനത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്ന് ഷാര്‍ജ വിമാനത്താവളം അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വിമാന സമയങ്ങളും അപ്ഡേറ്റുകളും പരിശോധിക്കുന്നതിന് യാത്രക്കാര്‍ അവരുടെ എയര്‍ലൈനുകളുമായി മുന്‍കൂട്ടി ബന്ധപ്പെടണമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ നിര്‍ദേശിച്ചു.
തിരക്കേറിയ സമയങ്ങളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം നല്‍കുന്നതിനും ഉന്നത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ഷാര്‍ജ വിമനത്താവള അതോറിറ്റി നിതാന്ത ജാഗ്രത പാലിക്കുന്നുണ്ട്. യാത്രക്കാരുടെ ഇഷ്ട കേന്ദ്രമായും പ്രാദേശിക,അന്തര്‍ദേശീയ യാത്രയില്‍ പ്രധാന കൂട്ടുകാരനായും ഷാര്‍ജ വിമാനത്താവളത്തിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത അരക്കിട്ടുറപ്പിക്കുകയാണ് ഷാര്‍ജ വിമാനത്താവള അതോറിറ്റി.