
യുഎഇ ഫീല്‍ഡ് ആശുപത്രി ഗസ്സയിലേക്ക്
ഷാര്‍ജ: അഞ്ഞൂറ് അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ഷാര്‍ജ അല്‍ഖാസിമിയ സര്‍വകലാശാല സ്കോളര്‍ഷിപ്പുകള്‍ നല്‍കിയെന്ന് യൂണിവേഴ്സിറ്റി ഗവര്‍ണറും ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നും സര്‍വകലാശാലയുടെ വ്യത്യസ്ത സ്പെഷ്യലൈസേഷനുകളിലേക്കും കോളജുകളിലേക്കുമായി പ്രവേശനം ലഭിച്ച അഞ്ഞൂറ് പുരുഷ-വനിതാ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ക്കും ഈ അധ്യയന വര്‍ഷത്തേക്കുള്ള സര്‍വകലാശാലയുടെ സാമ്പത്തിക ബജറ്റിനും അദ്ദേഹം അംഗീകാരം നല്കി. ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നതിനും സംയോജിത അക്കാദമിക് അന്തരീക്ഷത്തില്‍ അവരുടെ സര്‍വകലാശാലാ വിദ്യാഭ്യാസം തുടരാനുള്ള അവസരം നല്കുന്നതിനുമുള്ള ഷാര്‍ജ അല്‍ഖാസിമിയ യൂണിവേഴ്സിറ്റിയുടെ വിശിഷ്ടമായ വിദ്യാഭ്യാസ ലക്ഷ്യത്തിന്റെയും ഉന്നതമായ ദൗത്യത്തിന്റെയും ഭാഗമായാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. സര്‍വകലാശാലയുടെ അക്കാദമിക് പരിപാടികള്‍,വിദ്യാഭ്യാസ സൗകര്യങ്ങള്‍,ശാസ്ത്ര ഗവേഷണം,സാമൂഹിക സേവനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ഉത്തേജകവും ഉചിതവുമായ വിദ്യാഭ്യാസ,പരിശീലന അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനുമുള്ള പിന്തുണയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വകലാശാലയുടെ ശരീഅത്ത് കോളജ് ആന്റ് ഇസ്ലാമിക് സ്റ്റഡീസ്,ആര്‍ട്സ് ആന്റ് ഹ്യുമാനിറ്റീസ് കോളജ്, ഇക്കണോമിക്സ് ആന്റ് അഡ്മിനിസ്ട്രേഷന് കോളജ്,കമ്മ്യൂണിക്കേഷന്‍ കോളജ്,ഹോളി ഖുര്‍ആന്‍ കോളജ് എന്നിവയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുക. നിലവില്‍ 133 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഷാര്‍ജ അല്‍ഖാസിമിയ സര്‍വകലാശാലയില്‍ പഠിക്കുന്നുണ്ട്.