
ഗസ്സയില്‍ 15 സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് യുഎഇ
ഷാര്‍ജ: വിജ്ഞാന വിരുന്നൂട്ടി ഷാര്‍ജയിലെ കുട്ടികുളുടെ വായനോത്സവം. കുട്ടികള്‍ക്കായി ഒരുക്കിയ പുസ്തകങ്ങളുടെയും ആനുകാലിക പ്രവര്‍ത്തനങ്ങളുടെയും മികവ് കാണാന്‍ 16ാമത് ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തിലേക്ക് കുടുംബങ്ങളുടെ കുത്തൊഴുക്കാണ്. ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ക്ക് ബദലായി വായനയെ നല്ല ശീലമായി കുട്ടികളില്‍ വളര്‍ത്താനുള്ള മാതാപിതാക്കളുടെ ശ്രമങ്ങള്‍ക്ക് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍ തെളിവായി മാറുകയാണ്.
ഷാര്‍ജയില്‍ താമസിക്കുന്ന സുഡാനീസ് ദമ്പതികളായ അമീന് അബ്ദുല്ലയും സല്‍സബീലും അവരുടെ മൂന്നു കുട്ടികളോടൊപ്പം വായനോത്സവ നഗരിയിലെത്തി ട്രോളിനിറയെ പുസ്തകങ്ങള്‍ വാങ്ങിപ്പോകുന്നത് മനോഹരമായ കാഴ്ച സമ്മാനിച്ചു. എട്ടു വയസുള്ള പെണ്‍കുട്ടിക്കും നാലു വയസുള്ള മകനും രണ്ടു വയസുള്ള കുഞ്ഞിനും അവരുടെ വായനാരുചികള്ക്കനുസരിച്ച് അറബിയും ഇംഗ്ലീഷുമായുള്ള കഥപുസ്തകങ്ങളാണ് അവര്‍ തിരഞ്ഞെടുത്തത്.
‘കുട്ടികള്‍ക്ക് ബുദ്ധിമുട്ട് കൂടാതെ വായനയുടെ ലാഭം എത്രയും കൂടുതല്‍ കിട്ടണമെന്നാണ് തങ്ങളുടെ ലക്ഷ്യമെന്ന് അമീന് അബ്ദുല്ലയും സല്‍സബീലും പറഞ്ഞു. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും, ചെറുപ്പക്കാര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളാണ് കുട്ടികളുടെ പുസ്തകോത്സവം സന്ദര്ശിക്കുന്നവരിലേറെയും. അവര്‍ക്ക് പുസ്തകങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്നതോടൊപ്പം സൗജന്യമായി നടത്തുന്ന വിവിധ വേര്ക്ഷോപ്പുകളും സാംസ്കാരിക പരിപാടികളും ആസ്വദിക്കാന്‍ കഴിയും. ‘പുസ്തകങ്ങളിലേക്ക് ഊളിയിടുക’ എന്ന പ്രമേയത്തില്‍ ഷാര്‍ജ എക്സ്പോ സെന്ററില്‍ ഏപ്രില്‍ 23ന് ആരംഭിച്ച വായനോത്സവം മെയ് നാലു വരെ നീണ്ടുനില്‍ക്കും. അന്വേഷണാത്മകമായ അനുഭവമാണ് വായനോത്സവം നല്‍കുന്നതെന്ന് വിദ്യാര്‍ഥികള്‍ പങ്കുവച്ചു. ഷാര്‍ജ ബുക് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 133 അതിഥികളും 22 രാജ്യങ്ങളില്‍ നിന്നുള്ള 122 പ്രസാധകരുമാണ് ഇത്തവണ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.